Categories
articles Kerala local news trending

നാട്ടിൽ മനുഷ്യ കൊല കലാപരിപാടിപോലെ നടക്കുന്നു; ജനം ഭയപ്പാടിൽ, ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയം; കല്ലട്ര മാഹിൻ ഹാജി

മേൽപറമ്പ് (കാസറഗോഡ്): ഇടതു സർക്കാർ കേരളത്തെ ഭീകരമായ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്നും നാട്ടിൽ മനുഷ്യ കൊല കലാ പരിപാടിയായി മാറിയപ്പോൾ ജനം അതി ഭയപ്പാടിലും ആശങ്കയിലുമാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. കേരള അഭ്യന്തര വകുപ്പ് പൂർണ്ണ പരാജയത്തിലാണെന്നും മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രവർത്തക സമിതിയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിഗിക്കുവേ അദ്ദേഹം പറഞ്ഞു. മയക്കുമരുന്നു ലഹരി മാഫിയയുടെ ഒത്താശയോടെ നാട്ടിലാകെ ഒരു നിയന്ത്രണവുമില്ലാതെ ഗുണ്ടകളും ക്രിമിനലുകളും കൊടികുത്തിവാഴുകയാണ്. കുടുംബങ്ങളിലും തെരുവുകളിലും കാമ്പസുകളിലും ക്രിമിനൽ സംഘങ്ങൾ ചോരപ്പുഴ ഒഴുക്കുമ്പോൾ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ഭാഗത്ത് വന്യജീവി ആക്രമത്താൽ മനുഷ്യജീവൻ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. വന്യജീവി ആക്രമണത്തിൽ പൊതുജനം പൊറുതിമുട്ടിയ അവസ്ഥയിലാണ്. ആശാവർക്കർമാർ അടക്കമുള്ളവരുടെ ജനകീയ സമരങ്ങളെ പുഛ്ചത്തോടെ സമീപിക്കുന്ന പിണറായി സർക്കാർ രാഷ്ട്രീയ കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കെ.ഇ.എ ബക്കർ, ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, അബ്ദുല്ല കുഞ്ഞി കീഴൂർ, സി.എച്ച് അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, ഖാദർ കാത്തിം, എം.കെ.അബ്ദുൽ റഹിമാൻ ഹാജി, മുഹമ്മദ് കുഞ്ഞി പെരുമ്പള, അൻവർ കോളിയടുക്കം, ജലീൽ കോയ, ബി.എം.അബൂബക്കർ ഹാജി, അബ്ദുൽ ഖാദർ കളനാട്, കെ.ബി.എം ഷരീഫ്, ടി.ഡി.കബീർ, മുഹമ്മദ് കുഞ്ഞി ചോണായി, എം.എച്ച്.മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, അഹമ്മദ് ഹാജി കോളിയടുക്കം, ഷരീഫ് കളനാട്, താജുദ്ദീൻ ചെമ്പിരിക്ക, അബ്ദുല്ല കുഞ്ഞി ഹാജി കീഴൂർ, കെ.എം.അബ്ദുൽ റഹിമാൻ തൊട്ടി, ഹനീഫ മഢം പള്ളിക്കര, പി.സി. അഹമ്മദ് ബഷീർ, ഗഫൂർ ഷാഫി ബേക്കൽ, ഡി.എം.അബ്ദുല്ല ഹാജി, ഇ.കെ.മുഹമ്മദ് ഏണിയാടി, ഹസൈനാർ കെ അമ്പലതറ, റൗഫ് ബാവിക്കര, സലാം മാങ്ങാട്, അൽത്താഫ് പൊവ്വൽ, എ.പി. ഹസൈനാർ, സുഫൈജ അബൂബക്കർ, രമേശൻ മുതലപ്പാറ, ബദ്റുൽ മുനീർ ചെമനാട്, അബ്ബാസ് കൊളച്ചപ്പ്, ഷക്കീല ബഷീർ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest