Categories
education Kerala local news

ദേശീയ പോഷകാഹാര മാസാചരണം; പോഷകാഹാര പ്രദർശന മേളയും സെമിനാറും സംഘടിപ്പിച്ചു

കാസറഗോഡ്: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ചായോത്ത് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ദിശ ഹയർ സ്റ്റഡീസ് കരിയർ ഗൈഡൻസ് എക്സ്പോയുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് ഒരുക്കിയ പോഷകാഹാര പ്രദർശന മേള കുട്ടികളുടെ ഇടയിൽ ശ്രദ്ധ ആകർഷിച്ചു. കുട്ടികളുടെ ഇടയിൽ ആരോഗ്യ കരമായ ഭക്ഷണശീലം വളർത്തിയെടുക്കുക, പോഷക മടങ്ങിയ പലഹാരങ്ങളെയും ഭക്ഷണങ്ങളെയും പരിചയപ്പെടുത്തുക, ജങ്ക് ഫുഡിൻ്റെ ഉപയോഗം കുറക്കുക, ജീവിത ശൈലി ക്രമപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിൽ പ്രദർശന മേള ഒരുക്കിയത്. ആരോഗ്യ കരമായ ഭക്ഷണം പരിചയപ്പെടുത്തുന്നതോടൊപ്പം സൗജന്യമായി പോഷകം നിറഞ്ഞ പലഹാരവും, ജൂസും കുട്ടികൾക്ക് നൽകി. പ്രത്യേകമായ സജ്ജീകരിച്ച ഈ സ്റ്റാളിൽ ഹെൽത്തി പ്ലേറ്റ്, മഴവിൽ പോഷണം, സ്മാർട്ട്‌ സ്നാക്സ് എന്നിവ സംഘടിപ്പിച്ചു.

എക്സ്പോയിൽ ദേശീയ പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി സെമിനാറും സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, നീലേശ്വരം താലൂക്ക് ആശുപത്രി, കരിന്തളം കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ, ജില്ലയിലെ ഡയറ്റീഷ്യൻമാർ എന്നിവർ നേതൃത്വം നൽകി. ഏകദേശം 8000 പരം കുട്ടികൾ 2 ദിവസം നീണ്ടുനിന്ന എക്സിബിഷനിൽ പങ്കെടുത്തു. മാറുന്ന കാലഘട്ടത്തിൽ ആരോഗ്യ കരമായ ഭക്ഷണ ശീലം വളർത്തി എടുക്കാൻ കുട്ടികളുടെ ഇടയിൽ ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികൾ ഊർജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest