
സനായ(യെമൻ): ഖത്തറിന് പിന്നാലെ യെമനിലും ബോംബാക്രമണം നടത്തി ഇസ്രായേൽ. യെമന്‍ തലസ്ഥാനമായ സനായിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലും ആക്രമണം നടന്നു. ആക്രമണത്തിൽ 35 പേര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. 130 പേര്‍ക്ക് പരുക്കേറ്റു. ഹൂതികളുടെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി എന്നാണ് ഇസ്രയേല്‍ വാദം. ഖത്തറില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയുള്ള യെമനിലെ ആക്രമണം പശ്ചിമേഷ്യയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള അക്രമണമെന്ന വാദം ഇസ്രായേൽ ഉന്നയിക്കുന്നുണ്ടങ്കിലും ജനവാസ മേഖലയിലാണ് ആക്രമണം നടന്നതെന്നും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം പറഞ്ഞു. സനായിലെയും അല്‍ ജാഫിലെയും ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. ഇസ്രായേലിനെതിരെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിൻ്റെ പ്രസ്താവനയിലുള്ളത്. ഹൂതികളുടെ പി.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇന്ധന സംഭരണ കേന്ദ്രവും തകര്‍ത്തുവെന്നാണ് അവരുടെ അവകാശവാദം.
