ഏഷ്യ കപ്പ് ജൂനിയർ ഗോൾ ഷോട്ട് ബോൾ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു; ഇന്ത്യന്‍ താരം ഖദീജ സാഖിയയ്ക്ക് സ്വീകരണം നല്‍കി

  • Post category:local news / news
  • Reading time:1 min read
You are currently viewing ഏഷ്യ കപ്പ് ജൂനിയർ ഗോൾ ഷോട്ട് ബോൾ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു; ഇന്ത്യന്‍ താരം ഖദീജ സാഖിയയ്ക്ക് സ്വീകരണം നല്‍കി

കാസര്‍കോട്: ശ്രീലങ്കയിൽ വെച്ച് നടന്ന ഏഷ്യ കപ്പ് ജൂനിയർ ഗോൾ ഷോട്ട് ബോൾ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന് വിജയം നേടി കൊടുത്ത ഖദീജ സാഖിയയ്ക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കാസര്‍കോട് നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ അബ്ദുല്‍ റഹിമാന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സമീന മുജീബ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍ സുമയ്യ അഷ്റഫ്, സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, ജലീല്‍ കൊല്ലമ്പാടി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, സഫ്‌വാന്‍ അണങ്കൂര്‍, ലത്തീഫ്, മുജീബ് തായലങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares