
ടെഹ്റാൻ: ഇറാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് (IRIB) നേരെ ഇസ്രയേൽ ആക്രമണം നടത്തി. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ലൈവിൽ കാണാനായി. ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. ആക്രമണത്തിൽ പതറാതെ ഇറാനിലെ മാധ്യമ സംഘം. ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം തുടരുകയാണ്. ആക്രമണ സംഭവവും ദൃശ്യങ്ങളും ലൈവായി കാണിക്കുകയും അവതാരികവീണ്ടും ചർച്ചയിൽ പങ്കടുക്കുന്നതും ലോകം കണ്ടു. ആക്രമണത്തിൽ നിരവധി മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു എന്നാണ് വിവരം. മരണ വിവരം ലഭ്യമല്ല. എന്നാൽ കെട്ടിടത്തിന് വലിയ കേടുപാടുകൾ സംഭവിച്ചു. കെട്ടിടം തീപിടിച്ചതടക്കമുള്ള ദൃശ്യങ്ങൾ കാണിച്ചുള്ള മാധ്യമ പ്രവർത്തകന്റെ അവതാരവും അതെ മാധ്യമത്തിൽ ലൈവായി കാണിച്ചു. മാധ്യമ പ്രവർത്തകൻ്റെ കയ്യിൽ രക്തം വാർന്നൊലിക്കുന്നതും ലൈവിൽ കാണാനായി. കെട്ടിടത്തിന്റെ അവസ്ഥ വിവരിക്കുന്നതാണ് കാണിച്ചത്. അതേസമയം ടെൽ അവീവിൽ കടുത്ത ആക്രണം നടത്തുമെന്ന് ഇറാൻ മാധ്യമങ്ങൾ പറയുന്നു. ടെൽ അവീവിലെ ഇസ്റായിൽ ജനതയോട് ഒഴിഞ്ഞുപോകാൻ ഇറാൻ മുന്നറിയിപ്പ് നൽകി. വലിയ ഭീതിയോടെയാണ് ഈ രാത്രി ലോകം ഉറ്റുനോക്കുന്നത്. ഇസ്രായേലിലേക്ക് റോക്കറ്റ് വര്ഷം നടത്തി ആക്രണം കടുപ്പിച്ച് ഇറാൻ മുന്നോട്ട് പോവുകയാണ്. ഇസ്രായേലിലെ ഹൈഫയിലാണ് നിലവിൽ റോക്കറ്റ് പതിക്കുന്നത്. കനത്ത ജാഗ്രതയിലാണ് ഇസ്രായേൽ. സൈറൺ മുഴങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
