Categories
അമേരിക്കയുടെ ചതിക്കുഴിയിൽ ഇസ്റായേൽ പെട്ടു; ഇറാനുമായുള്ള യുദ്ധം വലിയ മണ്ടത്തരം; മിസൈലുകൾ എത്തുന്നത് വിനയാകുന്നു; ഫലസ്തീനി ജനതയോട് കാണിച്ച ക്രൂരതക്കുള്ള മറുപടി; യൂറോപ്യൻ യൂണിയൻ ഇടപെടലും ഉത്തര കൊറിയ, ചൈന പിന്തുണയും; പശ്ചിമേഷ്യയിൽ സംഭവിക്കുന്നത്; കൂടുതൽ അറിയാം…
Trending News





ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ ഇടപെട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാൽ, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാൻ യൂറോപ്യൻ യൂണിയനെ അറിയിച്ചു. ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇനി അമേരിക്കയുമായി ആണവ ചർച്ച ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള ചര്‍ച്ചയിലും അയയാതെ തിരിച്ചടി തുടരുകയാണ് ഇറാൻ. ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഇസ്റായേൽ നഗരം ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കിയത്. ഇതിനകം ഇസ്റായേൽ നഗരമായ ടെൽ അവീവിൽ ഇറാൻ റോക്കറ്റുകൾ വലിയ നാശം വിതച്ചിട്ടുണ്ട്. 60 ൽ അധികം ആളുകൾക്ക് പരിക്കേറ്റതായും 3 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നൂറോളം ആളുകൾ മരിക്കുകയും 300 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശത്രുക്കളുടെ ആക്രമണം തടയാനാകുമെന്നുള്ള അവക്ഷവാദം ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. ആക്രമണം തടയുന്നുണ്ടെങ്കിലും ഇറാനുമായുള്ള യുദ്ധത്തിൽ സാങ്കേതിക വിദ്യകൾ പാളിപ്പോവുകയാണ്. അയൺ ഡോം പോലുള്ള ഉപകരണങ്ങളെ നാമേവശേഷമാക്കിയാണ് ഇറാൻ തൊടുത്ത റോക്കറ്റുകൾ ഇസ്രായേൽ നഗരങ്ങളിൽ പതിക്കുന്നത്. ജനങ്ങളോട് ബങ്കറുകളിൽ തുടരാനാണ് ഇസ്രായേൽ നിർദേശം നൽകിയിട്ടുള്ളത്.
Also Read
അമേരിക്കയുടെ ചതിക്കുഴിയിൽ ഇസ്റായേൽ പെട്ടു എന്നുതന്നെ പറയാം. ഇസ്രായേൽ ആക്രമണത്തിന് പിന്നിൽ അമേരികയാണെന്നും അതിനുള്ള മറുപടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ അമേരിക്ക ഇസ്രായേലിന് പരോക്ഷ പിന്തുണയാണ് നൽകുന്നത്. ആക്രമണം നടത്തിയത് ഞങ്ങളുടെ അറിവോടെയാണ് എന്നത് അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. നേരിട്ട് രംഗത്ത് വന്നാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ആർമി ബേസുകളിൽ ഇറാൻ ആക്രണം നടത്തുമെന്ന ഭയം അമേരിക്കക്കുണ്ട്. ഇസ്രായേൽ ഇറാനെ ആക്രമിച്ചതിലൂടെ അടി ചോദിച്ചു വാങ്ങിയ പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്. വലിയ മണ്ടത്തരമാണ് ഇസ്രായേൽ കാണിച്ചത്. ആധുനിക സാങ്കേതിക വിദ്യകളെ മറികടന്ന് മിസൈലുകൾ എത്തുന്നത് ഇസ്റായേലിന് വലിയ തലവേദന ഉണ്ടാകുന്നു. ഇറാന് പിന്തുണയുമായി ഉത്തര കൊറിയയും, ചൈനയും രംഗത്തുവന്നു. അമേരിക്കയെ ഉൻമൂലനം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. പശ്ചിമേഷ്യയിൽ സംഭവിക്കുന്നത് മൂന്നാം ലോക മഹാ യുദ്ധത്തിലേക്കുള്ള ചുവടുവെപ്പാണോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. ഇസ്രായേൽ ഫലസ്തീനി ജനതയോട് കാണിച്ച ക്രൂരതക്കുള്ള മറുപടിയായി ഇറാൻ നടത്തുന്ന ആക്രമണത്തെ കാണുന്നവരുമുണ്ട്. അതേസമയം ഇസ്രായേലുമായി നല്ല സൗഹൃദമുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ മൗനം പാലിക്കുകയാണ്. യുദ്ധത്തിൽ നിന്നും പിന്മാറണമെന്നാണ് പല സൗഹൃദ രാഷ്ട്രങ്ങളും പറയുന്നത്. ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സംഘർഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെടും എന്നാണ് വിവരം.
ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘര്‍ഷം രൂക്ഷമായത്. അതേസമയം,പടിഞ്ഞാറൻ ഇറാനും ടെഹറാനുമിടയിൽ ഇനി വ്യോമപ്രതിരോധ സംവിധാനങ്ങൾ അവശേഷിക്കുന്നില്ലെന്ന ഇസ്രയേൽ അവകാശ വാദം ഉന്നയിച്ചു. ഇസ്രയേലിന്‍റെ എഫ്-35 യുദ്ധ വിമാനം വീഴ്ത്തിയെന്നും പൈലറ്റ് പിടിയിലായെന്നും ഇറാൻ അവകാശപ്പെട്ടു. നേരത്തെ രണ്ടു യുദ്ധ വിമാനങ്ങള്‍ വീഴ്ത്തിയെന്ന അവകാശവാദത്തിന് പിന്നാലെയാണിപ്പോള്‍ മൂന്നാമത്തെ ഇസ്രയേൽ യുദ്ധ വിമാനവും വീഴ്ത്തിയെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Sorry, there was a YouTube error.