Categories
ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് അജാനൂർ മണ്ഡലം കൺവെൻഷൻ നടന്നു
Trending News





കാഞ്ഞങ്ങാട്: തൊഴിൽ മേഖലയിലെ അതിഭീകരമായ അവസ്ഥ കൊണ്ട് വ്യാവസായിക, അസംഘടിത പരമ്പരാഗ തൊഴിലാളികൾ ദുരിതമനുഭവിക്കുകയാണ്. എല്ലാ മേഖലയിലും യന്ത്രവൽക്കരണം നടത്തുമ്പോൾ ആനുപാതികമായ തൊഴിൽ ദിനങ്ങൾ നൽകണമെന്ന നിയമം ഭരണാധികാരികൾ കാണാതെ പോവുകയാണ്. ഇതിലൂടെ കുത്തക മുതലാളിമാർ കോടീശ്വരന്മാരാവുകയും തൊഴിലാളിവർഗ്ഗം നരകയാതന അനുഭവിക്കുകയുമാണ്. തൊഴിലാളി വർഗ്ഗ പാർട്ടി എന്ന് അഹങ്കരിക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ കൊള്ളരുതായ്മ മൂലം തൊഴിലിടം പാർശ്വവൽക്കരിക്കപ്പെടുകയും അസംഘടിത തൊഴിലാളികൾ ജീവിക്കാൻ പാടുപെടുകയുമാണ്. തൊഴിൽ മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ തൊഴിലാളികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സമസ്ത മേഖലകളിലെയും തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും അവ ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും ഐ.എൻ.ടി.യു.സി അജാനൂർ മണ്ഡലം പ്രവർത്തനം ശക്തമാക്കുന്നതിനും വേണ്ടിയാണ് പ്രവർത്തക കൺവെൻഷൻ ചേർന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
Also Read
കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡണ്ട് പി.വി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. കൺവെൻഷനിൽ വച്ച് ചിത്താരി പോസ്റ്റൽ ബ്രാഞ്ചിൽ നിന്നും 40 വർഷത്തെ സേവനം അനുഷ്ഠിച്ച പോസ്റ്റ്മാൻ കെ. കൃഷ്ണനെ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി.വി. സുരേഷ് ആദരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ കൊളവയൽ, മോഹനൻ തണ്ണോട്ട്, വിമല കുഞ്ഞി കൃഷ്ണൻ, ഉഷ കല്ലിങ്കാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ വച്ച് അജാനൂർ മണ്ഡലം പ്രസിഡണ്ടായി പി.വി ബാലകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി കുഞ്ഞമ്പു വാഴവളപ്പിനെയും ഖജാൻജിയായി ഗോപാലൻ രാവണേശ്വരത്തെയും തെരഞ്ഞെടുത്തു.

Sorry, there was a YouTube error.