
മൊഗർ/ കാസർകോട് : കോവിഡ് മൂലം മാനസിക സംഘർഷത്തിലായ കുട്ടികളുടെ മനസ്സിനെ ഉൻമേഷരാക്കാൻ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മുസാബഖ നിമിത്തമായിട്ടുണ്ടെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഓരോ നാടും,നഗരവും മുസാബഖയിൽ ലയിച്ചു ചേർന്ന നാളുകൾ കുട്ടികളിൽ ഉണ്ടാക്കിയ നവോൻമേഷം വളരെ വലുതാണെന്നും,മൊഗറിൽ സംഘടിപ്പിക്കുന്ന കാസർകോട് ജില്ലാ മുസാബഖ വിജയിപ്പിക്കാൻ കർമ്മരംഗത്ത് ഇറങ്ങണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.

കാസർകോട് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മുസാബഖയുടെ പ്രചരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ പി.എ ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് സ്വാഗതം പറഞ്ഞു.

എൻ.എം.സി ജമാഅത്ത് കമ്മറ്റിയുടെ സ്നേഹോപഹാരം ജമാഅത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് പി. എ ഫൈസൽ നൽകി. ജമാഅത്ത് ജനറൽസെക്രട്ടറി പി.എസ് ഫസൽ ഷാൾ അണിയിച്ച് ആദരിച്ചു.

അഷ്റഫ് മൗലവി മർദള, അബ്ദുൽ ഹമീദ് ഫൈസി, അബൂബക്കർ സാലൂദ് നിസാമി, മുഹമ്മദ് ഫൈസി കജ, സി.എം മൊയ്തു മൗലവി, അബൂബക്കർ മൗലവി,ഹനീഫ് ദാരിമി, അർഷദ് ഹുദവി, ഖലീൽ ഹസനി, മുസ്ഥഫ റഹ്മാനി,അസീസ് കളത്തൂർ, സഹീർ അബ്ബാസ്, അബ്ദുൽ റഹ്മാൻ കല്ലങ്കടി, ഹമീദ് പി. എസ്, എസ്.കെ മുഹമ്മദലി, ശരീഫ് എം. എസ്, ശരീഫ് കുഞ്ഞിപള്ളി, മുനീർ എം.എം, അബ്ബാസ്, സാഹിദ് എം.എസ്, എ.കെ കരീം, ജലാലുദ്ദീൻ മൊഗർ, ഹമീദ് ഹജി പി.എസ്, ഹമീദ് ഹാജി കുതിർ,മുസ്ഥഫ മൗലവി, ലത്വീഫ് മുസ്ലിയാർ, ഇഖ്ബാൽ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.
