Trending News





റായ്‌പുർ: ഛത്തീസ്ഗഡില്‍ 31 മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തി. സുരക്ഷാ സേനയുമായുള്ള വെടിവെപ്പിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ ഞായറാഴ്ച രാവിലെയാണ് രാജ്യത്തെ തന്നെ വലിയ ഏറ്റുമുട്ടൽ നടന്നത്. 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു എന്നത് സുരക്ഷാ സേനാംഗങ്ങള്‍ സ്ഥിരീകരിച്ചതായാണ് വിവരം. രാജ്യത്തെ വലിയ മാവോയിസ്റ്റ് വേട്ടയായി ഈ സംഭവം മാറിയിട്ടുണ്ട്. റിസർവ് ഗാർഡ് (ഡി ആർ ജി), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) തുടങ്ങിയ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ സംസ്ഥാനതല സേനകളിൽ നിന്നുള്ളവരാണ് മാവോയിറ്റുകളുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ജവാന്മാരും സ്പെഷ്യൽ ടാസ്കിൽ പെട്ടവരാണ്. ‘ഏറ്റുമുട്ടലില്‍ മറ്റ് രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്റ്റർ മാർഗം ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റിയതായാണ് വിവരം.
Also Read

Sorry, there was a YouTube error.