Categories
articles national news

കോൺഗ്രസ്സ് വട്ടപ്പൂജ്യം; ആം ആദ്‌മി ഒറ്റക്ക് മത്സരിച്ച് 22 സീറ്റിൽ ഒതുങ്ങി; ബി.ജെ.പിക്ക് ഇത് നല്ലകാലം.? ദില്ലി അധികാരം പിടിച്ചതിലൂടെ സംഭവിക്കുന്നത്..

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി (എ.എ.പി)യെ പരാജയപെടുത്തി ബി.ജെ.പി അധികാരം പിടിച്ചു. ഭരണ വിരുദ്ധ നിലപാട് ജനം സ്വീകരിച്ചു എന്നത് വ്യക്തം. ദില്ലി മുൻ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കേജരിവാൾ അടക്കമുള്ള മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ പരാജയപെട്ടു. അതേസമയം ബി.ജെ.പിയുടെ നേട്ടം മോദിയുടെ ജനപ്രീതി വർധിപ്പിച്ചു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ദില്ലിയിലും ബി.ജെ.പി അധികാരം ഉറപ്പിച്ചത് മോദിക്ക് ഗുണം ചെയ്യും. ഈ തിരഞ്ഞെടുപ്പിൽ രാഹുലും പ്രിയങ്കയും ദില്ലിയിൽ പ്രചാരണം കടുപ്പിച്ചിട്ടും ഒരു സീറ്റുപോലും നേടാനാവാത്തത് കോൺഗ്രസ്സിന് വലിയ ക്ഷീണം ഉണ്ടാക്കി. എ.എ.പിക്ക് മുമ്പ് ദില്ലി ഭരണം കയ്യാളിയ കോൺഗ്രസാണ് തിരിച്ചുവരവ് പ്രതീക്ഷിച്ച തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യം ആയത്. ഇന്ത്യാ മുന്നണിക്കും ഈ തിരഞ്ഞെടുപ്പ് ക്ഷീണമാണുണ്ടാക്കിയത്. കോൺഗ്രസ് എ.എ.പിയെ പിന്തുണക്കാതെ ഒറ്റക്ക് മത്സരിച്ചതിലൂടെ ബി.ജെ.പിക്ക് എളുപ്പം ഭരണം പിടിക്കാൻ സഹായകരമായി എന്ന വിമർശനം ഉയർന്നു തുടങ്ങി.

വിജയത്തിൽ വലിയ ആവേശത്തിലാണ് ബി.ജെ.പി. ദില്ലിയിലേത് ഐതിഹാസിക വിജയമെന്ന് ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി പറഞ്ഞു. മോദി ഗ്യരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതായി മോദി പറഞ്ഞു. ദില്ലി ഇപ്പോൾ ബിജെപിക്ക് അവസരം നൽകിയിരിക്കുന്നു. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നു. ദില്ലിയിലെ ജനം ബി.ജെ.പിയെ മനസ് തുറന്നു സ്നേഹിച്ചു. ഈ സ്നേഹത്തിൻ്റെ പതിന്മടങ്ങ് വീക്ഷണത്തിൻ്റെ രൂപത്തിൽ തിരിച്ചു തരും. കൂടുതൽ ഊർജ്ജത്തിൽ വികസനം നടപ്പാക്കും. ഇത് സാധാരണ വിജയമല്ല. എ.എ.പിയെ പുറത്താക്കി നേടിയ വിജയമാണ്. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു എന്നും മോദി പറഞ്ഞു. രാവും പകലും ഉള്ള പരിശ്രമമാണ് ദില്ലിയിൽ നേടിയ ഉജ്ജ്വല വിജയം. നിങ്ങൾ ഓരോരുത്തരും വിജയത്തിൻ്റെ അവകാശികളാണെന്നും ബി.ജെ.പി പ്രവർത്തകരോടായി മോദി കൂട്ടിചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest