Categories
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് പയ്യോളി സ്വദേശി അജിത് കുമാര്‍
Trending News





ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് പയ്യോളി സ്വദേശി അജിത് കുമാര്‍. ഏറ്റവും കൂടുതല്‍ സമയം സൂചിക്കിരുന്നതിനാണ് (ലെഗ് സ്പ്ലിറ്റ് പോസ്) പുതിയോട്ടില്‍ അജിത് കുമാറിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൻ്റെ അംഗീകാരം ലഭിച്ചത്. നിലവില്‍ തമിഴ്നാട് സ്വദേശിയുടെ 15 മിനിറ്റ് 54 സെക്കന്റിൻ്റെ റെക്കോര്‍ഡാണ് കഠിനമായ പരിശീലനത്തിലൂടെ 18 മിനിറ്റും 14 സെക്കന്‍ഡും സൂചിക്കിരുന്നുകൊണ്ട് അജിത് തകര്‍ത്തത്. കരാട്ടെ, തൈക്വണ്ടോ, കളരിപ്പയറ്റ് എന്നീ ആയോധനകലകളില്‍ നിപുണനായ അജിത് കുമാര്‍ കഴിഞ്ഞ 25 വര്‍ഷമായി അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് (AIM) എന്ന സ്ഥാപനത്തിലൂടെ നിരവധി പേര്‍ക്ക് പരിശീലനം നല്‍കിവരുന്നു. കൂടാതെ ഇദ്ദേഹം കായിക പരിശീലനം നൽകിയ നിരവധി ഉദ്യോഗാർത്ഥികൾ കേന്ദ്ര സംസ്ഥാന സേനകളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
Also Read

മാർഷൽ ആർട്സ് രംഗത്ത് നിരവധി അംഗീകാരങ്ങൾ ലഭിച്ച അജിത് കുമാറിൻ്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ച പ്രകടനം കാണാൻ ക്ലിക്ക് ചെയ്യൂ
കൂടാതെ ആയോധന കലകളിൽ അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് (AIM) നൽകിവരുന്ന പരിശീലനങ്ങൾക്കായി ചാനൽ സന്ദർശിക്കാവുന്നതാണ്.

Sorry, there was a YouTube error.