
മലപ്പുറം: കെ.എം. മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെപ്പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ജോസ് കെ. മാണിക്കെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മാണി ഒരിക്കലും അഴിമതിക്കാരനായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടത് എം.എല്‍.എമാര്‍ നിയമസഭയില്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അഴിമതിക്കാരനാക്കി. ഇക്കാര്യത്തില്‍ മാപ്പുപറയണം.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തിനൊപ്പമാണെന്ന് കരുതി ഇത് അവര്‍ അനുവദിച്ചുകൊടുക്കാന്‍ പാടില്ല. എന്തുചെയ്യണമെന്ന് ജോസ് കെ. മാണിയാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
