
സുലഭമായി ലഭിക്കാറുള്ള ഒന്നാണ് തൈര്. രുചിക്ക് പുറമെ ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും തൈര് സഹായിക്കുന്നു. കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം വിറ്റാമിന്‍ ബി-2, വൈറ്റമിന്‍ ബി-12 എന്നിങ്ങനെ നിരവധി അവശ്യ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോട് ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്താന്‍ പോഷകാഹാര വിദഗ്ദ്ധര്‍ പറയാറുണ്ട്. തൈര് എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഭക്ഷണത്തില്‍ ദിവസവും ഒരു ബൗള്‍ തൈര് ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ 61% കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പലരുടെയും പ്രശ്നമായ വയറ് കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാന്‍ തൈര് കഴിക്കുന്നതിലൂടെ സഹായിക്കുന്നുവെന്ന് അമേരിക്കന്‍ ഡയറ്ററ്റിക് അസോസിയേഷന്‍ നടത്തിയ ഗവേഷണത്തില്‍ തെളിയിച്ചിട്ടുണ്ട്. കാല്‍സ്യം എല്ലുകള്‍ക്ക് ബലം തരുന്നതിനും തൈര് സഹായിക്കുന്നു.
100 ഗ്രാം തൈരില്‍ ഏകദേശം 80 മില്ലിഗ്രാം കാല്‍സ്യം ഉണ്ട്. പ്രോബയോട്ടിക്സ് അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്തി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ സ്വാംശീകരിക്കുന്നതിന് സഹായിക്കുന്നു. തൈരില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിശപ്പ് കുറയ്ക്കാനും ഇതിന് കഴിയും. ഒരു ചെറിയ ബൗള്‍ തൈര് ഭക്ഷണത്തിന് ശേഷം കഴിക്കുക. രുചി വര്‍ദ്ധിപ്പിക്കുന്നതിനായി തേന്‍, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേര്‍ക്കാം. എന്നാല്‍ ഇതൊന്നും അമിതമായ അളവില്‍ ചേര്‍ക്കാന്‍ പാടില്ല.
