
ആരോഗ്യ വകുപ്പിൽ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രി സഭായോഗം. ഇടുക്കി മെഡിക്കൽ കോളജിന് 50 പുതിയ പോസ്റ്റ്. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ് അനുവദിച്ചു. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
എയർസ്ട്രിപ്പ്, മെഡിക്കൽ കോളജിലെ പുതിയ തസ്തികകൾ നിർണ്ണയിച്ചതും എല്ലാം വളരെ നല്ല തീരുമാനങ്ങളാണ്. ഗവർണ്ണറുടെ ഭാഗത്ത് നിന്നുള്ള സമീപനം ദയനീയം. ഗവർണർ വിഷയത്തിൽ കേന്ദ്രസർക്കാരിന് ഉടൻ കത്ത് അയക്കും.

അതേസമയം നവകേരള സദസ് ബുധനാഴ്‌ച അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക് കടക്കും. വൈകിട്ട് വർക്കല ശിവഗിരിമഠത്തിൽ സമാപിക്കുന്നതോടെ സദസ് ഔദ്യോഗികമായി തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും.
രാവിലെ ഒമ്പതിന് കൊല്ലം ബീച്ച് ഹോട്ടലിൽ മന്ത്രിസഭാ യോഗത്തോടെയാവും സദസ് ആരംഭിച്ചത്. തുടർന്ന് പകൽ 11ന് ഇരവിപുരം മണ്ഡലത്തിൽ കണ്ടോൺമെണ്ട് മൈതാനത്ത് സദസെത്തി. ഉച്ചതിരിഞ്ഞു കടക്കൽ മണ്ഡലവും ചാത്തന്നൂർ മണ്ഡലവും കടന്നു വർക്കലയിൽ സമാപനം.
