Trending News





ഡയറ്റിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സാധിക്കും. ഇക്കാലത്ത് മാനസിക സമ്മര്‍ദ്ദമില്ലാത്ത ആരും തന്നെ കാണില്ല. കുടലുകളുടെ ആരോഗ്യം കുറയുന്നത് തലച്ചോറിൻ്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. കൂടുതലായി സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നതാണ് പ്രധാനമായും കുടലുകളെ ബുദ്ധിമുട്ടിക്കുന്നത്.
Also Read
ഹാപ്പി ഹോര്‍മോണായ സെറോടോനിന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് കുടലുകളിലാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നതും കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.

ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം നിലവില്‍ ഒരു വിദഗ്ദ്ധൻ്റെ ഇടപെടല്‍ ആവശ്യമായ മാനസികാരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നു. ഇതില്‍ 7.5% മുതിര്‍ന്ന പൗരന്മാരാണ്. ഒരുപക്ഷേ, ഇതുകൊണ്ടാകാം ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ യോഗ, ആയുര്‍വേദം, ധ്യാനം തുടങ്ങി പുരാതനകാലത്ത് സാധാരണമായിരുന്ന സമഗ്ര പരിശീലനങ്ങളിലേക്ക് ആകൃഷ്ടരാകുന്നത്.
ലിവര്‍ ആയുഷിലെ ആയുര്‍വേദ വിദഗ്ധനായ ഡോ. മഹേഷ് റ്റി.എസിൻ്റെ അഭിപ്രായത്തില്‍ “സമ്മര്‍ദ്ദമല്ല നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്, എന്നാല്‍ അതിനോടുള്ള മനോഭാവമാണ്.” ആയുര്‍വേദവുമായുള്ള എൻ്റെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്, സ്വയം കൂടുതല്‍ കൂടുതല്‍ മനസിലാക്കുമ്പോള്‍ കൂടുതല്‍ സമാധാനപരം ആയിരിക്കുമെന്നാണ്. സമ്മര്‍ദപൂരിതമായ ഒരു അവസ്ഥയെ കുറിച്ച് ചിന്തിക്കുകയും വിശകലനം ചെയ്യുന്നതും ചെയ്യുന്നത് അതിൻ്റെ യഥാര്‍ത്ഥ ഫലത്തെക്കാള്‍ ദോഷകരമാണ്.”
ഭക്ഷണ രീതി മെച്ചപ്പെടുത്തുക
ആരോഗ്യകരമായ ഒരു ഭക്ഷണ രീതി ശക്തമായി ശുപാര്‍ശ ചെയ്യുന്നു. യോഗ്യമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ദഹനേന്ദ്രിയം ശരീരത്തിന് ദോഷകരമാവുന്നു. അമിത അഹാരം കഴിക്കുകയോ അല്ലെങ്കില്‍ വിശപ്പ് വരുന്നതിന് മുമ്പോ ഭക്ഷിക്കരുത്. പാകം ചെയ്ത ആഹാരം കഴിക്കുക. തിളപ്പിച്ച് പകുതിയാക്കിയ ചൂടുവെള്ളം ഒരു ഗ്ലാസ് കുടിക്കുക. ദോഷങ്ങളെ സന്തുലനപ്പെടുത്തുന്ന ഔഷധ ഫോര്‍മുലകള്‍ നിര്‍ദ്ദേശിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്.
ശരീരത്തിൻ്റെ തരം അനുസരിച്ച് വ്യായാമം
ശരീരത്തിൻ്റെ ശക്തി അനുസരിച്ച് വേണം വ്യായാമം ചെയ്യേണ്ടത്. അതിനാല്‍ വാത പ്രകൃതം ഉള്ളവര്‍ കനത്ത വ്യായാമങ്ങളില്‍ ഏര്‍പ്പെടരുത്. പകരം, കൂടുതല്‍ നടക്കുകയോ ജോഗ് ചെയ്യുകയോ വേണം. പിത്ത ശരീര വിഭാഗത്തിലുള്ളവര്‍ മിതമായ വ്യായാമത്തില്‍ ഏര്‍പ്പെടാവുന്നതാണ്, കഫ ശരീര പ്രകൃതമുള്ളവര്‍ സ്ഥിരമായി എയ്റോബിക്സും കാര്‍ഡിയോയും ചെയ്യുമ്പോള്‍ നന്നായി ചെയ്യണം.
പച്ചമരുന്നുകള്‍ കഴിക്കുക
വിവിധ രോഗങ്ങളെ ചികിത്സിക്കുന്നതിനായി പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് ഉപയോഗിക്കുന്നതില്‍ ആയുര്‍വേദം പേരുകേട്ടതാണ്. സമാനമായ രീതിയില്‍ മാനസിക വിഭ്രാന്തിയും ചികിത്സിക്കാന്‍ കഴിയും. സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ചികിത്സിക്കുന്നതിനായി ആയുർവേദ ഔഷധങ്ങൾ ഉപയോഗിക്കാം.
ശരീരം ശുദ്ധീകരിക്കുക
ശരീരത്തിൻ്റെ ശുദ്ധീകരണത്തിന് സഹായിക്കുന്ന അഞ്ച് ആയുര്‍വേദ സാങ്കേതിക വിദ്യകള്‍ സംയുക്തമായി പഞ്ചകര്‍മ്മ എന്ന് അറിയപ്പെടുന്നു.
നല്ല ശീലങ്ങള്‍ പിന്തുടരുക
ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി നല്ല ശീലങ്ങള്‍ വളര്‍ത്തുന്നത് വളരെ പ്രധാനമാണ്. സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള ബ്രഹ്മ-മുഹൂര്‍ത്തത്തില്‍ ഉണരുക. വിശപ്പിൻ്റെ അല്ലെങ്കില്‍ അഗ്നിയുടെ പ്രകൃതം അനുസരിച്ച് ഓരോ ദിവസവും മൂന്നുതവണ ഭക്ഷണം കഴിക്കുക. കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടുമൊപ്പം ഒഴിവു സമയം ചിലവഴിക്കുക. ദൈനംദിനം ഉപയോഗിക്കുന്ന രാസവസ്തുക്കളാലുള്ള ഉത്പന്നങ്ങള്‍ക്ക് പകരമായി നടൻ വിഷരഹിത ഉത്പന്നങ്ങള്‍ ഭക്ഷണങ്ങളിൽ ഉപയോഗിക്കുക.

Sorry, there was a YouTube error.