
കാസർകോട്: ചെർക്കള എടനീരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം. ഗ്യാസ് ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സഥലത്ത് ഫയർ ഫോഴ്സ്, പോലീസ്, കെ.എസ്.ഇ.ബി അടക്കമുള്ള അധികൃതർ എത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചെർക്കള- നെല്ലിക്കട്ട ഭാഗത്ത് ഗതാഗതം തിരിച്ചുവിട്ടു. പാടി റോഡിലൂടെയാണ് ഗതാഗതം തിരിച്ചുവിട്ടത്. ചെർക്കളയിൽ നിന്നും ബദിയടുക്ക ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ ചെർക്കള-പാടി-എതിർത്തോട് റോഡിലൂടെയാണ് തിരിച്ചു വിടുന്നത്. നെല്ലിക്കട്ടയിൽ നിന്നും ചെർക്കള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെയും പാടി റോഡിലൂടെ തിരിച്ചു വിടുകയാണ്. വാഹന ഗതാഗതം ഗ്യാസ് മാറ്റുന്നതുവരെ തടസ്സപ്പെടുമെന്നല്ലാതെ വലിയ ദുരന്തം ഒഴിവായി എന്നതിൽ നമുക്ക് ആശ്വസിക്കാം. ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വാതക ചോർച്ച ഇല്ല എന്ന് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. ദേശിയ പാത 66 ലെ പണി പുരോഗമിക്കുന്നതിനാൽ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി ലോറി, ടാങ്കർ അടക്കമുള്ള വലിയ വാഹങ്ങൾ കുമ്പള- ബദിയടുക്ക- ചെർക്കള സംസഥാന പാതയിലൂടെയാണ് കടന്നു പോകുന്നത്. തിരുവനന്തപുരത്തുള്ള കാസർകോട് എം.എൽ.എ NA നെല്ലിക്കുന്ന് പോലീസ്, ഫയർ ഫോഴ്സ്, കെ.എസ്.ഇ.ബി അടക്കമുള്ള അധികൃതരുമായി ഫോണിലൂടെ ബന്ധപ്പെട്ട് സ്ഥിതി ഗതികൾ വിലയിരുത്തിയതായി അറിയിച്ചു.

