അഴീക്കോടൻ ദിനാചരണവും പുരസ്കാര വിതരണവും നടന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing അഴീക്കോടൻ ദിനാചരണവും പുരസ്കാര വിതരണവും നടന്നു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വെള്ളിക്കോത്തിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23 അഴീക്കോടൻ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനവും രണ്ടാമത് അഴീക്കോടൻ പുരസ്കാര വിതരണവും നടന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൻ്റെ ഉദ്ഘാടനവും അഴീക്കോടൻ പുരസ്കാര വിതരണവും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം.പി യുമായ സി.എസ് സുജാത നിർവഹിച്ചു. പ്രമുഖ നാടകകൃത്തും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കരിവെള്ളൂർ മുരളിയാണ് ഇത്തവണത്തെ അഴീക്കോടൻ പുരസ്കാരജേതാവ്. സി.എസ് സുജാതയിൽ നിന്ന് കരിവെള്ളൂർ മുരളി പുരസ്കാരം ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ. പത്മാവതി അനുമോദിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ.രാജ് മോഹനൻ, എം.പൊക്ലൻ, സി.ബാലൻ മാസ്റ്റർ, പി.വി.കെ പനയാൽ, കെ.സബീഷ്, മൂലക്കണ്ടം പ്രഭാകരൻ, ദേവി രവീന്ദ്രൻ, വി.വി തുളസി, കെ.കൃഷ്ണൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ, ആലിങ്കാൽ ദാമോദരൻ, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.വി ജയൻ മാസ്റ്റർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ.വി അജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബിൻ്റെ വനിതാവേദി ബാലവേദി പ്രവർത്തകർ വിവിധ കലാപരിപാടികളും വയനാട് ഉണർവ് നാടൻപാട്ട് കലാകേന്ദ്രത്തിൻ്റെ പകർന്നാട്ടം പരിപാടിയും നടന്നു.

0Shares