Trending News





മട്ടന്നൂർ(കണ്ണൂർ): കണ്ണൂർ എയർപോർട്ടിന് പോയ്ന്റ് ഓഫ് കോൾ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മട്ടന്നൂരിൽ നിരാഹാര സത്യാഗ്രഹം നടത്തിയ രാജീവ് ജോസഫിനെ, സത്യാഗ്രഹത്തിൻ്റെ പത്താം ദിവസം. പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെങ്കിലും, രാത്രി 12 മണിയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. അതേസമയം പൂർവ്വാധികം ശക്തിയോടെ രാവിലെ 9.40 ന് രാജീവ് ജോസഫ് സമരവേദിയിൽ എത്തി, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരപോരാട്ടങ്ങളുടെ രണ്ടാം ഘട്ടമായ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. ആക്ഷൻ കൗൺസിൽ പ്രോഗ്രാം കോർഡിനേറ്റർ ഖാദർ മണക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന രണ്ടാം ഘട്ട സമര പോരാട്ടം, ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് ഉത്ഘാടനം ചെയ്തു. കീഴല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുഷ്മിത എം, ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് ഗിരിജൻ വി കെ, ജില്ലാ സെക്രട്ടറി സി.വി.എം വിജയൻ, ആക്ഷൻ കൗൺസിൽ പ്രോഗ്രാം കോർഡിനേറ്റർമാരായ പി.കെ ഖദീജ, താജ്ജുദ്ദീൻ, അബ്ദുൾ അസീസ് പാലക്കി, രുക്‌സാന കെ. എം, സൈഫുന്നീസ എൻ. കെ, അമീർ എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണിവരെ മട്ടന്നൂർ വായന്തോട് ജംഗ്ഷനിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൽ, ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സമര പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് രാജീവ് ജോസഫ് പ്രഖ്യാപിച്ചു.
Also Read
നിരാഹാര സത്യാഗ്രഹ സമരത്തിൻ്റെ പത്താം ദിവസം തന്നെ വധിക്കാൻ ശ്രമിച്ച വ്യക്തിയുടെ പിന്നിൽ പ്രവർത്തിച്ച ഗൂഢ ശക്തികളെ കണ്ടുപിടിച്ച്, ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യണമെന്നും രാജീവ് ജോസഫ് ആവശ്യപ്പെട്ടു. രാജീവ് ജോസഫിനെ വാക്കത്തികൊണ്ട് വെട്ടിയ പ്രതി വായന്തോട് കവലക്ക് അടുത്ത് താമസിക്കുന്ന അനൂപ് എന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു. രാജീവ് ജോസഫും അനൂപും തമ്മിൽ നടന്ന മൽപ്പിടുത്തത്തിനിടയിൽ ഗത്യന്തരമില്ലാതെ പ്രതി ഓടി രക്ഷപെട്ടു. വീട്ടിലെത്തിയ പ്രതിയെ പോലീസ് കയ്യോടെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തെങ്കിലും പ്രതി മറുപടിയൊന്നും പറഞ്ഞില്ല എന്നാണ് അറിവ്. തുടർന്ന് പ്രതിയെ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന കാരണം പറഞ്ഞു കോഴിക്കോട്ടെ മെന്റൽ ഹെൽത്ത് സെന്ററിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജീവ് ജോസഫിനെ വകവരുത്താൻ അനൂപ് എന്ന പ്രതിയെ കൂടാതെ, മാറ്റാരെങ്കിലും ഗൂഡാലോചന നടത്തിയിട്ടു ണ്ടോ എന്ന കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നു. പ്രതിക്ക് മാനസിക വിഭ്രാന്തി ഉണ്ടെങ്കിൽ, വീട്ടിൽ നിന്നും വാക്കത്തി എടുത്ത് അര കിലോമീറ്ററിലധികം നടന്ന് നിരാഹാര പന്തലിൽ എത്തുന്നതുവരെ, വഴിയിൽ കണ്ട മറ്റാരെയും വാക്കത്തികൊണ്ട് വെട്ടാതെ, വായന്തോട് ജംഗ്ഷനും കടന്ന് രാജീവ് ജോസഫിനെ മാത്രം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് എന്തിനാണ്? മറ്റാരെയും അദ്ദേഹം ഇന്നുവരെ വാക്കത്തികൊണ്ട് വെട്ടിയിട്ടിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ആക്ഷൻ കൌൺസിൽ ഗ്ലോബൽ കോർഡിനേറ്റർ അബ്ദുൾ അസീസ് പാലക്കി പറഞ്ഞു.

Sorry, there was a YouTube error.