Categories
മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് നടത്തുന്ന ഏകദിന ഉപവാസ സമരം സെപറ്റംബർ 9 ന്
Trending News





ഉളിയത്തടുക്ക(കാസർകോട്): മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് സെപറ്റംബർ 9 ന് ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. KPCC സെക്രട്ടറി നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും. സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് പി.എ.അഷ്റഫ് അലി ഉദ്‌ഘാടനം ചെയ്യും. ഏകദിന ഉപവാസം വൻ വിജയമാക്കാൻ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി തിരുമാനിച്ചു. കൺവീനർ സുമിത്രൻ സ്വാഗതം പറഞ്ഞു. ചെയർമാൻ ഹാരിസ് ചൂരി അദ്ധ്യക്ഷത വഹിച്ചു. രാജീവൻ നമ്പ്യാർ, മജിദ് പട്ള, ഹബിബ് ചെട്ടുകുഴി, മെഹമൂദ് വട്ടയക്കാട്, യു.സഹദ് ഹാജി, ജാസ്മിൻ കബീർ, ജെമില, സന്തോഷ് ക്രിസ്റ്റ, കരിംബാവ, നാസർ മിപുഗുരി തുടങ്ങിയവർ സംസരിച്ചു.
Also Read


Sorry, there was a YouTube error.