
കാസർകോട്: വിദ്യാനഗർ ശിശു സൗഹൃദ പോലീസും, പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും സംയുക്തമായി എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. കാസറഗോഡ് അഡീഷണൽ എസ്.പി, പി ബാലകൃഷ്ണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാവരെയും ചേർത്ത് പിടിച്ച് ഓണം ആഘോഷിക്കാനുള്ള പി.ബി.എം വിദ്യാർത്ഥികളുടെ മഹത്വരമായ മനസ്സിനെ അദ്ദേഹം പ്രശംസിച്ചു. മനുഷ്യൻ എന്നത് സുന്ദരമായ വാക്കാണ്, ഒന്നുമില്ലാത്തവരെ ചേർത്തു നിർത്തുമ്പോഴാണ് ആ സൗന്ദര്യം സന്ദേശമായി മാറുന്നത്, അദ്ദേഹം പറഞ്ഞു. പി.ബി.എം പ്രിൻസിപ്പാൾ നിസാം ബോവിക്കാനം പരിപാടിക്ക് സ്വാഗതം പറഞ്ഞു. പാഠപുസ്തകത്തിനുമപ്പുറം നൻമയുടെ സുകൃതഹാരങ്ങളായി ഭാവി തലമുറ വളർന്നു വരണമെങ്കിൽ നൻമയുടെ ബാലപാഠം വിദ്യാലയത്തിൽ നിന്ന് തുടങ്ങണം. ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ എന്നും ഭാവിയിൽ മാനവികതയുടെ സമത്വസുന്ദരമായ സന്ദേശം പകരാൻ ഇവർക്കാകട്ടെ എന്നും പ്രിൻസിപ്പാൾ കുട്ടികളെ പ്രശംസിച്ച് സംസാരിച്ചു.

പി.ടി.എ. പ്രസിഡൻ്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. എം.എ മക്കാർ മാസ്റ്റർ (സ്കൂൾ അഡ്മിനിസ്ട്രേറ്റർ) വേണുഗോപാലൻ (ചെങ്കള ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ) വിജയൻ മേലത്ത് (സബ് ഇൻസ്പെക്ടർ വിദ്യാനഗർ പോലീസ് സ്റ്റേഷൻ) സലാം ചെർക്കള പി.ടി.എ വൈസ് പ്രസിഡൻ്റ്) ഷീബ ടി.വി. (സീനിയർ സിവിൽ പോലീസ് ഓഫീസർ) ‘മധുരാജ് (എസ് സി കോർഡിനേറ്റർ) ഹുസൈൻ ബേർക്ക എന്നിവർ ഈ പരിപാടിക്ക് ആശംസകൾ അറിയിച്ചു. റെഡ് ക്രോസ് കൺവീനർ അമീൻ ചെർക്കള നന്ദി രേഖപ്പെടുത്തി.
