
മലപ്പുറം: പൊന്നാനി ബീച്ചിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കൊലപാതകമെന്ന് തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ആയിട്ടുള്ള ഫാത്തിമ (22) യാണ് മരിച്ചത്. പൊന്നാനി ഹാർബർ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ ഭർത്താവ് പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നുമാണ് ഭര്ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു. സംശയം മൂലമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി. പ്രതി പോലീസിൽ കുറ്റസമ്മതം നടത്തി എന്നാണ് വിവരം.
