കുട്ടികള്‍ക്ക് ആല്‍ബസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനെതിരെ തെറ്റായ പ്രചരണങ്ങൾ; നടപടി സ്വീകരിക്കുമെന്ന് കാസർകോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  • Post category:health / local news
  • Reading time:1 min read
You are currently viewing കുട്ടികള്‍ക്ക് ആല്‍ബസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനെതിരെ തെറ്റായ പ്രചരണങ്ങൾ; നടപടി സ്വീകരിക്കുമെന്ന് കാസർകോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാസർകോട്: ദേശീയ വിരവിമുക്ത ദിനത്തിൻ്റെ ഭാഗമായി ഒരു വയസു മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ആല്‍ബസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെടുകയും, തെറ്റായ പ്രചരണം നടത്തുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്ന് വകുപ്പ് അറിയിക്കുന്നു വ്യാജപ്രചരണങ്ങളില്‍ കുടുങ്ങാതെ കുട്ടികളുടെ ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഈ പ്രവര്‍ത്തനവുമായി മുഴുവന്‍ രക്ഷിതാക്കളും പൊതുജനങ്ങളും സഹകരിക്കണമെന്നും എല്ലാ വിദ്യാലയങ്ങളും അംഗന്‍വാടികളും വഴി നടക്കുന്ന വിരശല്യത്തിനെതിരായ ഗുളിക വിതരണ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.

0Shares