Categories
കാസറഗോഡ് അനന്തപുരത്തുള്ള വ്യവസായ പാർക്കിൽ വലിയ പൊട്ടിത്തെറി; പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലാണ് സംഭവം; തൊഴിലാളി മരിച്ചു; നിരവധിപേരെ ആശുപത്രികളിലേക്ക് മാറ്റി; രക്ഷാ പ്രവർത്തനം തുടരുന്നു
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..

കാസർഗോഡ്: കുമ്പള അനന്തപുരത്തുള്ള വ്യവസായ പാർക്കിൽ വലിയ പൊട്ടിത്തെറി. പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് വൻ അപകടം ഉണ്ടായിരിക്കുന്നത്. ഒരു തൊഴിലാളി മരിച്ചു എന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റതായി രക്ഷ പ്രവർത്തകർ പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലും ഗുരുതര പരിക്കേറ്റവരെ മംഗലാപുരത്തേക്കും മാറ്റിയിട്ടുണ്ട്. സംഭവ സമയം നിരവധി തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു.
Also Read


സ്ഥലത്ത് പോലീസും ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് രക്ഷ പ്രവർത്തനം നടത്തുകയാണ്. വൈകിട്ട് 7 മണിയോടെയാണ് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടന ശബ്ദത്തിൽ സമീപത്തെ വീടുകളിലും കുലുക്കമുണ്ടാക്കിയതായി പ്രദേശവാസികൾ പറയുന്നു. പൊട്ടിച്ചെറിച്ച വസ്തുക്കൾ ഒരുപാട് ദുരെ വീടുകൾക്ക് സമീപം വീണുകിടക്കുകയാണ്. സമീപത്തെ വീടുകൾക്കും കേടുപാടുണ്ടായി എന്നാണ് വിവരം. അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റു എത്രപേരുടെ ജീവൻ നഷ്ടമായി എന്നതിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.











