Categories
channelrb special Kerala local news trending

കാസറഗോഡ് സി.പി.സി.ആർ.ഐ ദേശീയ പാതയോരത്ത് മാലിന്യങ്ങൾ തള്ളുന്നതായി പരാതി; പ്രതികരിച്ച് യുവതിയുടെ ലൈവ് വീഡിയോ; റോഡരികിൽ തള്ളിയത് ഭക്ഷണം കഴിച്ചതിൻ്റെ പ്ലേറ്റ് അടക്കമുള്ള മാലിന്യങ്ങൾ..

കാസറഗോഡ്: ചൗക്കി സി.പി.സി.ആർ.ഐ ദേശീയ പാതയോരത്ത് മാലിന്യങ്ങൾ തള്ളുന്നതായി പരാതി. ഭക്ഷണം കഴിച്ചതിൻ്റെ പ്ലേറ്റ് അടക്കമുള്ള മാലിന്യങ്ങൾ സർവീസ് റോഡിൽ തള്ളിയതോടെ അതുവഴി യാത്ര ചെയ്യുന്ന ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. കാൽനടയായും ഇരു ചക്ര വാഹനത്തിലും സഞ്ചരിക്കുന്ന നിരവധി പ്രദേശവാസികൾ ഈ മാലിന്യം കാണുന്നുണ്ടങ്കിലും ഇതിനെതിരെ പ്രതികരിച്ചില്ല. എന്നാൽ മൂന്ന് ദിവസമായി മാലിന്യം റോഡിൽ തന്നെ കണ്ടതോടെ അതുവഴി ജോലിക്ക് പോകുന്ന യുവതി സംഭവത്തിൽ ഇടപെട്ടു. ഇത്തരത്തിൽ മാലിന്യം തള്ളുന്ന ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും മാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനും വേണ്ടി ഫേസ്ബുക് ലൈവിലൂടെയാണ് യുവതി പ്രതികരിച്ചത്. തുടർന്ന് ഓഫീസിൽ എത്തിയതോടെ ജില്ലാ കലക്ടർ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പരാതി നൽകി.

ഇതോടെ സംഭവത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ടു. മൊഗ്രാൽ പുത്തുർ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനാ അംഗങ്ങൾ എത്തി മാലിന്യം നീക്കം ചെയ്തു. മാലിന്യങ്ങൾ വലിച്ചെറിയുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് യുവതിയുടെ ആവശ്യം. സർക്കാർ ഉദ്യോഗസ്ഥ എന്നതിനാൽ യുവതി വീഡിയോ നീക്കം ചെയ്തങ്കിലും വാട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. യുവതി കാണിച്ച ഈ ധൈര്യം ഓരോ ആളുകളും കാണിക്കേണ്ടതാണ്. നാടും റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉടത്തരവാദിത്വമാണ്. ഇത്തരം മാലിന്യം തള്ളുന്ന ആളുകളെ കണ്ടാൽ പൊതുജനങ്ങൾക്കും പ്രതികരിക്കാം. ഫോട്ടോ അല്ലങ്കിൽ വീഡിയോ എടുത്ത് ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കുക. മാലിന്യം തള്ളുന്ന ആളുകളെ കയ്യോടെ പിടികൂടുകയാണെങ്കിൽ ലക്ഷങ്ങൾ പിഴ ഈടാക്കി നിയമ നടപടി സ്വീകരിക്കാനുള്ള അധികാരമുണ്ട്. ഇത്തരം സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ നടപടി ഊർജിത്തമാക്കണം എന്നുമാത്രം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest