Trending News





കോഴിക്കോട്: യൂസ്‌ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്. സിനിമ, കായിക മേഖലയിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകളും കണ്ടെത്തിയവയിൽ ഉള്ളതായാണ് വിവരം. ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികൾ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്നത്. തുടർന്ന് നടപടികളുടെ ഭാഗമായി ഇവർക്ക് നോട്ടീസ് അയക്കാനാണ് സാധ്യത.
Also Read

വിലകൂടിയ കാറുകൾ വാങ്ങുന്നതും വിൽക്കുന്നതും കള്ളപ്പണ ഇടപാടിൻ്റെ ഭാഗമായി നടക്കുന്നതാണെന്നാണ് സംശയം. ഷോറൂമിൻ്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിൽ രണ്ടു ദിവസമായി റെയ്ഡ് നടത്തിഏതാനും രേഖകൾ കണ്ടെത്തി. ഇവിടെ ഏതാനും മാസങ്ങളായി വൻ തുകകളുടെ ഇടപാടുകൾ നടക്കുന്നത് സംബന്ധിച്ച് സംശയം ഉയർന്നിരുന്നു. പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങിയതിൽ പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തി. ഇവിടെ നിന്ന് കാറുകൾ വാങ്ങി കാറിൻ്റെ വില കള്ളപ്പണമായി നൽകിയതായും പറയുന്നു. ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം ആഡംബര കാറുകൾ വിൽപ്പന നടത്തുന്നതിലും കള്ളപണ ഇടപാടെന്നാണ് സംശയം.

Sorry, there was a YouTube error.