തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 കാസർകോട് ജില്ലാതല വിജ്ഞാപനമായി; നവംബർ 14 മുതൽ നവംബർ 21 വരെ; കൂടുതൽ അറിയാം..

You are currently viewing തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 കാസർകോട് ജില്ലാതല വിജ്ഞാപനമായി; നവംബർ 14 മുതൽ നവംബർ 21 വരെ; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ ജില്ലാതല വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിർദ്ദേശ പത്രിക വരണാധികാരിയുടെ ഓഫീസിൽ നിന്ന് നവംബർ 14 മുതൽ നവംബർ 21 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ ലഭിക്കും. നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. സ്ഥാനാർത്ഥിക്കോ, നാമനിർദ്ദേശം ചെയ്ത ആൾക്കോ രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയിൽ പത്രിക സമർപ്പിക്കാം. നവംബർ 22-ന് രാവിലെ 10 മണിക്ക് കാസർകോട് കളക്ടറേറ്റിൽ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നവംബർ 24-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുൻപായി നോട്ടീസ് നൽകണം. ഡിസംബർ 11ന് വോട്ടെടുപ്പും ഡിസംബർ 13 ന് വോട്ടെണ്ണലും നടക്കുംവോട്ടെടുപ്പ് പോളിംഗ് സ്റ്റേഷണുകളിൽ ഡിസംബർ 11 ന് രാവിലെ 7 മണിക്കും വൈകുന്നേരം ആറു മണിക്കും ഇടയിൽ നടക്കും.വോട്ടെണ്ണൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഡിസംബർ 13 ന് രാവിലെ എട്ട് മണിക്കാരംഭിക്കും.

0Shares