
കാസർകോട്: നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസ് പ്രചാരണത്തിന് നവംബർ 21 ന് വെള്ളിയാഴ്ച്ച ജുമാ നിസ്കാരത്തിനു ശേഷം എരുമാട് സൂഫി ഷഹീദ് ദർഗ പരിസരത്തു വച്ച് തുടക്കമാകും. എരുമാട് ജമാ അത്ത് പ്രസിഡന്റ് കെ.എം ഹുസൈൻ സഖഫി ഉൽഘാടനം നിർവഹിക്കും. മുദരീസ് ഹംസ സഖഫി പ്രാർത്ഥനനടത്തും. ചടങ്ങിൽ ഖത്തീബ് റാസിക് ഫൈസി, ജമാഅത്ത് സെക്രട്ടറി സയ്യിദ് സക്കറിയ തങ്ങൾ, ട്രഷറർ അബ്ദുൽ മജീദ്, എരുമാട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇസ്മായിൽ എരുമാട്, മാഹിൻ കൊണ്ടിയർ, ഗഫൂർ എരുമാട്, യുസഫ് ടി കെ, എരുമാട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ മൊയ്‌ദു മാഹിൻ, അബ്ദുൽറഹ്മാൻ പുതിയൊടി, അബ്ദുൽ കാദർ സി.എം, അബ്ദു മനാഫ് മുസ്‌ലിയാർ, അലിയുസഫ്, അഷ്‌റഫ് സി.എം, ഹാരിസ് കെ.എം, തങ്ങൾ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി ഭാരവാഹികൾ സംബന്ധിക്കുമെന്ന് പ്രചരണ കമ്മിറ്റി ചെയർമാൻ എൻ എ ഇക്ബാൽ നെല്ലിക്കുന്ന് അറിയിച്ചു.
