Categories
ഡോക്ടർ ദമ്പതിമാരുടെ വീടും വാഹനങ്ങളും തകർത്ത സംഭവം; കർശന നടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ
Trending News





കാസർകോട്: ഡോക്ടർ ദമ്പതിമാരായ ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും മാവുങ്കാലിലുള്ള വാടകവീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമണത്തിൽ ഡോക്ടർമാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചു. ഡോ.അഭിജിത്തിൻ്റെയും ഡോ.ദിവ്യയുടെയും വീട് കല്ലേറിഞ്ഞ് തകർക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഇരു കാറുകൾ വലിയ ചെങ്കല്ല് ഇട്ട് തകർക്കുകയുമാണ് ചെയ്തത്. അർധരാത്രി ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് സംഭവം. വീട്ടിലുള്ളവർ നല്ല ഉറക്കത്തിലായിരുന്നു. വീടിൻ്റെ ജനൽ ഗ്ലാസ്സുകൾ തകർന്ന നിലയിലാണ്.
Also Read
വീട്ടിൽ പോലും സ്വസ്ഥവും സുരക്ഷിതവുമായി കഴിയാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് ഡോക്ടർ സമൂഹം കടന്നുപോകുന്നത്. ഡോക്ടർമാർക്ക് സുരക്ഷയില്ല എന്നത് ഭീതിപ്പെടുത്തുന്നതാണ്. ഈ അതിക്രമം കാട്ടിയവരെ കണ്ടു പിടിക്കുകയും നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും വേണം. ഇത്തരം അക്രമ സംഭവങ്ങൾ അഴിച്ചു വിടുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡോ. മനോജ് എ.ടി (പ്രസിഡൻ്റ്) ഡോ ഷിൻസി വി.കെ (സെക്രട്ടറി) കെ.ജി.എം.ഒ.എ കാസറഗോഡ് ജില്ലാ ഘടകം.

Sorry, there was a YouTube error.