മൂന്നാമത് അർജുൻ എം.എസ്.സ്മാരക ജില്ലാതല ക്വിസ് മത്സരം കൂട്ടക്കനി ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു

You are currently viewing മൂന്നാമത് അർജുൻ എം.എസ്.സ്മാരക ജില്ലാതല ക്വിസ് മത്സരം കൂട്ടക്കനി ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു

പള്ളിക്കര(കാസർകോട്): കൂട്ടക്കനി ഇ.എം.എസ് ഗ്രന്ഥാലയം ആൻഡ് വായനശാലയും ജില്ലാ ക്വിസ് അസോസിയേഷനും സംയുക്തമായി മൂന്നാമത് അർജുൻ എം.എസ്.സ്മാരക ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൂട്ടക്കനി ഗവൺമെന്റ് യു.പി സ്കൂളിൽ നടന്ന ക്വിസ് മത്സരം ജില്ലാ ശിശു ക്ഷേമസമിതി മുൻ സെക്രട്ടറി മധു മുതിയക്കാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വി. സൂരജ് അധ്യക്ഷത വഹിച്ചു. ക്വിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. തമ്പാൻ മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് ടി.വി. വിജയൻ, കെ.വിജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എ.സുധാകരൻ സ്വാഗതവും പ്രസിഡണ്ട് പ്രദീപ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു. മത്സരത്തിന് മുന്നോടിയായി പ്രദീപ് മാലോത്ത് സൈബർ സുരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും നടത്തി. കൂടാതെ ഗംഗാധരൻ കൂട്ടക്കനിയുടെ നാണയ, കറൻസി പ്രദർശനവും നടന്നു. ‘ഗാന്ധി ജീവിതം സമരഭാരതം’ എന്ന വിഷയത്തിൽ നടന്ന ക്വിസ് മത്സരം കിഷോർ നിയന്ത്രിച്ചു.

0Shares