പോലീസ് കാവലിൽ ജില്ലയിലുള്ള വെയർഹൗസ് തുറന്നു; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി തുടങ്ങി; കൂടുതൽ അറിയാം..

You are currently viewing പോലീസ് കാവലിൽ ജില്ലയിലുള്ള വെയർഹൗസ് തുറന്നു; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി തുടങ്ങി; കൂടുതൽ അറിയാം..

കാസറഗോഡ്: ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖറിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് കളക്ടറേറ്റിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെയർഹൗസ് തുറന്ന് തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി തുടങ്ങി.

വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വെയർഹൗസ് തുറന്നത്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഗോപകുമാർ, ഇവിഎം നോഡൽ ഓഫീസർ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറൻസ്, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് രാജീവ്, തദ്ദേശസ്വയംഭരണ സ്ഥാപന ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ്, ഇലക്ട്രൽ രജിസ്റ്റർ ഓഫീസർമാർ പഞ്ചായത്ത് ബ്ലോക്ക് മുൻസിപ്പൽ സെക്രട്ടറിമാർ വിവിധ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോലീസ് കാവലിലാണ് തുറന്നതും മാറ്റുന്നതും.

0Shares