Categories
വൈദ്യുതി ബോർഡ് ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരണം; കാസർകോട് 16ന് ബുധനാഴ്ച
Trending News





കാസറഗോഡ്: വൈദ്യുതി ഉപഭോക്തൃ സേവന നിയമത്തിൻ്റെ ഭാഗമായി കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന്നായി കെ.എസ്.ഇ.ബി ലിമിറ്റഡിൻ്റെ കീഴിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഇന്റെർണൽ ഗ്രീവൻസ് റിഡ്രസ്സൽ സെൽ രൂപീകരിക്കുന്നു. ഇതിൻ്റെ ഭാഗമായി കാസർകോട് ഇലക്ട്രിക്കൽ സർക്കിളിനു കീഴിലുള്ള ആഭ്യന്തര പരാതി പരിഹാര സെല്ലിൻ്റെ ഉദ്ഘാടനം, 16ന് ബുധനാഴ്ച രാവിലെ 11ന് കാസർഗോഡ് വൈദ്യുതി ഭവൻ കോൺഫറൻസ് ഹാളിൽ. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിക്കും, എം.എൽ.എ മാരായ ശ.സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, എ.കെ.എം അഷറഫ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, മുനിസിപ്പൽ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ ജനപ്രതിനിധികളും, വ്യാപാരി വ്യവസായി, ഉപഭോക്തൃ സംഘടനാ പ്രതിനിധികളും, ഉപഭോക്താക്കളും സംബന്ധിക്കും. നിലവിൽ ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബി ലിമിറ്റഡുമായിട്ടുള്ള വിവിധങ്ങളായ പരാതികളിലും പ്രശ്നങ്ങളിലും പരാതി പരിഹാരത്തിനായി ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിനെ സമീപിക്കേണ്ട സ്ഥിതിയാണുള്ളത്.
Also Read
കെഎസ്ഇബി ലിമിറ്റഡിന് കീഴിൽ മൂന്നു തലങ്ങളിലായി ആണ് ഈ ആഭ്യന്തര പരാതി പരിഹാര സെൽ [IGRC] രൂപീകരിക്കുന്നത്. സബ് ഡിവിഷൻ ലെവൽ, ഇലക്ട്രിക്കൽ സർക്കിൾ ലെവൽ, കോർപ്പറേറ്റ് ലെവൽ എന്നിവയാണവ. താഴെത്തട്ടിൽ ഉപഭോക്താക്കൾക്ക് സബ് ഡിവിഷൻ തലത്തിൽ അവിടുത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുമ്പാകെ പരാതി ഉന്നയിക്കുവാൻ സാധിക്കുന്നതാണ്. അവിടെനിന്നും പരാതി പരിഹരിക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ഇലക്ട്രിക്കൽ സർക്കിൾ തലത്തിലുള്ള ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള മധ്യതലത്തിലുള്ള പരാതി പരിഹാര സെല്ലിൽ പരാതി ഉന്നയിക്കുവാൻ സാധിക്കും. തുടർന്നും പരാതിക്കാരന് പരാതി പരിഹരിക്കാൻ സാധിക്കാത്ത പക്ഷം കോർപ്പറേറ്റ് തലത്തിലുള്ള ആഭ്യന്തര പരാതി പരിഹാര സെല്ലിൽ പരാതി ഉന്നയിക്കുവാൻ സാധിക്കുന്നതാണ്. ഈ മൂന്ന് തലത്തിലും പരാതി പരിഹരിക്കാൻ സാധിക്കാത്ത പക്ഷം മാത്രമേ ഉപഭോക്താവിന് ഇനിമുതൽ കൺസ്യൂമർ ഗ്രീവൻസ് റിഡ്രസ്സൽ ഫോറത്തെ സമീപിക്കേണ്ടതുള്ളൂ. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൻ്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന ഫോറത്തിലേക്ക് ജനപ്രതിനിധികളുടെയും, വ്യാപാരി വ്യവസായി സുഹൃത്തുക്കളുടേയും, ഉപഭോക്താക്കളുടെയും, സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

Sorry, there was a YouTube error.