തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ; സുരക്ഷക്ക് റാപ്പിഡ് ആക്ഷൻ ഫോഴ്സും; കൂടുതൽ അറിയാം..

You are currently viewing തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ; സുരക്ഷക്ക് റാപ്പിഡ് ആക്ഷൻ ഫോഴ്സും; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025ലെ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് നടക്കുന്ന കൊട്ടിക്കലാശം ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വിജയ ഭാരത് റെഡ്ഡിയും അറിയിച്ചു.

വിതരണ കേന്ദ്രങ്ങളിൽ പോളിങ് സാമഗ്രികളുടെ വിതരണം സുഗമമാക്കാനുള്ള ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും കളക്ടറും ജില്ലാ പോലീസ് മേധാവിയും പറഞ്ഞു. ഇരുവരും ഒന്നിച്ചായിരുന്നു മാധ്യമങ്ങളെ കണ്ടത്. പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും കാസർഗോഡ് നഗരത്തിൽ റൂട്ട് മാർച്ച് നടത്തി.

0Shares