സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; മഞ്ചേശ്വരത്ത് ഭൂരിപക്ഷം 29,000 കടന്നു; കാസറഗോഡും, ഉദുമയും, തൃക്കരിപ്പൂരും തൂക്കി ടീം യു.ഡി.എഫ്; പിണറായിസത്തിനെതിരെയുള്ള ജനവിധി; കൂടുതൽ അറിയാം..

You are currently viewing സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; മഞ്ചേശ്വരത്ത് ഭൂരിപക്ഷം 29,000 കടന്നു; കാസറഗോഡും, ഉദുമയും, തൃക്കരിപ്പൂരും തൂക്കി ടീം യു.ഡി.എഫ്; പിണറായിസത്തിനെതിരെയുള്ള ജനവിധി; കൂടുതൽ അറിയാം..

ന്യൂസ് ഡെസ്ക്: 10 വർഷത്തെ പിണറായി ഭരണത്തിന് വിരാമമിട്ട് ജനം ജനവിധി എഴുതിയപ്പോൾ കേരളത്തിൽ യുഡിഎഫ് തരംഗമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി സതീശൻ പറഞ്ഞതുപോലെ 100+ സീറ്റുകൾ എന്ന മാജിക് നമ്പർ കടന്നു. 102 സീറ്റുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. എന്നാൽ ബിജെപി വീണ്ടും കേരളത്തിൽ അക്കൗണ്ട് തുറന്നത് മതേതര വിശ്വാസികൾക്ക് നിരാശയുണ്ടാക്കിയിട്ടുണ്ട്. അതേസമയം മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ ജനം കണ്ടംവഴി ഓടിച്ചു എന്നുതന്നെ പറയാം. യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്‌റഫിനെ 29252 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജനം വിജയിപ്പിച്ചത്. കാസറഗോഡും ബി.ജെ.പി നിർണ്ണായക സ്വാധീനം ഉണ്ടാക്കിയെങ്കിലും അവസാന റൗണ്ടിലെ വോട്ടെണ്ണൽ യുഡിഎഫിന് അനുകൂലമായി മാറി. വലിയ ഭൂരിപക്ഷത്തിലേക്കാണ് പിന്നീട് കാസറഗോഡും മാറിയത്. മുസ്ലിം ലീഗ് നേതാവും യുഡിഎഫ് ചെയർമാനുമായ കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയുടെ ഭൂരിപക്ഷം 22698 ആയി ഉയർന്നു.

എന്നാൽ ആരും പ്രതീക്ഷിക്കാത്ത തരംഗം കാസറഗോഡും അലയടിച്ചു എന്നത് യുഡിഎഫ് പ്രവർത്തകരുടെ ആവേശം വലിയ രീതിയിലേക്ക് മാറിയിട്ടുണ്ട്. ഇടത് കോട്ടയായ തൃക്കരിപ്പൂരും ഉദുമയും എൽ.ഡി.എഫിന് നഷ്ടമായി. ഉദുമയിൽ കോൺഗ്രസിലെ നീലകണ്ഠനും, തൃക്കരിപ്പൂരിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും വിജയിച്ചു. ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ നേതാവാണ് സന്ദീപ് വാര്യർ. 39, 49 വർഷത്തെ ഇടത് കുത്തകയാണ് യു.ഡി.എഫ് തകർത്തത്. ജനം യുഡിഎഫിൽ അർപ്പിച്ച വിശ്വാസമാണ് വോട്ടായി മാറിയത് എന്ന് നേതാക്കൾ പറഞ്ഞു. ഇടത് സർക്കാരിൻ്റെ ജനവിരുദ്ധ വികാരവും പിണറായിസത്തിന് എതിരെ യുള്ള സഖാക്കളുടെയും ഇടത് സഹയാത്രികരുടെയും രോഷം ഈ തിരഞ്ഞെടുപ്പിൽ വലത് പക്ഷത്തേക്ക് വോട്ട് ചെയ്തുകൊണ്ട് കേരളം വിധിയെഴുതി എന്നതാണ് യാതാർഥ്യം. പയ്യന്നൂരും, തളിപ്പറമ്പും, അമ്പലപ്പുഴയും ഇടതിനെ കയ്യൊഴിഞ്ഞു.

0Shares