തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നിർണ്ണായക ശക്തിയായി ടി.വി.കെ; അഭിനന്ദിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; കേവല ഭൂരിപക്ഷത്തിനായി നിർണ്ണായക നീക്കങ്ങൾ; കൂടുതൽ അറിയാം..

You are currently viewing തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നിർണ്ണായക ശക്തിയായി ടി.വി.കെ; അഭിനന്ദിച്ച് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; കേവല ഭൂരിപക്ഷത്തിനായി നിർണ്ണായക നീക്കങ്ങൾ; കൂടുതൽ അറിയാം..

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്തിയ ടി.വികെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. മികച്ച പ്രകടനം കാഴ്ചവെച്ച ടി.വി.കെയെ അഭിനന്ദിക്കുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തമിഴ്‌നാടിൻ്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നും മോദി എക്സ് പോസ്റ്റിൽ പറഞ്ഞു. അതേസമയം TVK വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും കേവല ഭൂരിപക്ഷമായ 118 സീറ്റ് നേടാനായിട്ടില്ല. രാത്രി പത്തുമണിവരെയുള്ള കണക്ക് പ്രകാരം 107 സൈറ്റുകളിലാണ് TVK വിജയം ഉറപ്പിച്ചത്. എങ്ങനെയങ്കിൽ അവശേഷിക്കുന്ന 11 സീറ്റിലേക്ക് മറ്റു പാർട്ടികളുടെ പിന്തുണ ആവശ്യമാണ്. അതിനായി കോൺഗ്രസ്സ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, PMK പാട്ടാളി മക്കൾ കച്ചി എന്നീ പാർട്ടികളുടെ പിന്തുണ തേടുമോ അതോ മറ്റു രാഷ്ട്രീയ നീക്കം നടക്കുമോ എന്നത് കണ്ടറിയണം.

0Shares