
ദില്ലി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഉഗ്ര സ്ഫോടനം. രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. വൈകിട്ട് 6:55 ഓടെയാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിൻ്റെ അടുത്തായാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ദില്ലിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

ഡൽഹിയിലെ സുരക്ഷാ മേഖലയിലുണ്ടായ സ്ഫോടനത്തിൽ രാജ്യം നടുങ്ങി. വാഹനത്തിലെ സി.എൻ.ജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ എന്നത് സംശയം. എന്നാൽ സ്ഥിരീകരണം ഉദ്യോഗസ്ഥർ നൽകുന്നില്ല. ഭീകര പ്രവർത്തനമാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ആക്രമണം ആണോയെന്ന സംശയത്തിലാണ് അധികൃതർ തുടരുന്നത്. 25ലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അഞ്ച് ഫയർ എൻജിനുകൾ ചേർന്നാണ് തീയണച്ചത്. ദില്ലി പോലീസിന്‍റെ സ്പെഷ്യല്‍ സെല്ലും എൻ.എസ്ജി, ബോംബ് സ്ക്വാഡ്, അടക്കമുള്ള അധികൃതരും സ്ഥലത്ത് തുടരുന്നു. സ്ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതിനാൽ വിശദമായ അന്വേഷണത്തിനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. NIA സംഘം അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.
