ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..

You are currently viewing ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..

ദില്ലി: ദില്ലി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം നടന്ന വൻ സ്ഫോടനത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഒന്നിലധികം പേരുണ്ടായിരുന്നുവന്നാണ് വിവരം. പൊട്ടിത്തെറിച്ചത് ഐ 20 കാറാണെന്നും സ്ഥിരീകരിച്ചു. സിഗ്നലിൽ എത്തിയപ്പോഴാണ് കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്നത് പരിശോധിച്ചു വരികയാണ്. സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കപ്പുറം വരെ കേട്ടു. ഒരു അപകടം എന്നതിൽ അപ്പുറമാണ് സ്ഫോടനം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ഭീകരാക്രമണമാണോ അതോ അപകടമാണോ എന്നതിൽ പരിശോധന തുടരുകയാണ്. സ്ഫോടനത്തിൽ 8 പേർ മരിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറ‌ഞ്ഞത്. പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എൻഐഎ അടക്കമുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. രാജ്യത്ത് ഉടനീളം ജാഗ്രത പാലിക്കുകയാണ്. കേരളത്തിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആളുകൾ കൂടുതലുള്ള സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. റെയിൽവേ സ്റ്റേഷൻ മെട്രോ സ്റ്റേഷൻ, വിമാന താവളം, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഡോഗ് സ്കോഡ് അടക്കം പരിശോധന നടത്തുന്നുണ്ട്.

ദില്ലിയിൽ പോലീസ് കൂടുതൽ ബാരിക്കേടുകൾ നിരത്തി സുരക്ഷാ വർധിപ്പിച്ചു. ദില്ലിയിൽ വ്യാപക പരിശോധന നടന്നുവരികയാണ്. സെപ്ഷ്യൽ സെൽ പരിശോധനയാണ് നടക്കുന്നത്. എയർപോർട്ടുകളിൽ അടക്കം ജാഗ്രത നിർദേശം നൽകി. തികളാഴ്ച്ച വൈകുന്നേരം 6.50 നും 7 മണിക്കും ഇടയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മരിച്ചവരെ തിരിച്ചറിയാൻ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. അതിനാൽ തന്നെ ഇതൊരു സാധാരണ അപകടമായി കാണാൻ കഴിയില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ഫോടനത്തിൽ കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും കത്തിയമർന്നു. മുപ്പതികലധികം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ നിരവധിപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

0Shares