ജി.വി രാജ സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നു. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ദുരൂഹത

  • Post category:news
  • Reading time:1 min read
You are currently viewing ജി.വി രാജ സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നു. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ദുരൂഹത

തിരുവനന്തപുരം: ജി.വി രാജ സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്രൈംബ്രഞ്ച് റിപ്പോര്‍ട്ടില്‍ ദുരൂഹത. പ്രിന്‍സിപ്പലിനെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് ദുരൂഹത കണ്ടെത്തിയത്. നേരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപ് വ്യക്തമാക്കി. മുന്‍ ഹെഡ്മിസ്ട്രെസിന് എതിരായ ശിക്ഷാ നടപടി ദോഷകരമായി ബാധിക്കുമെന്നായിരുന്നു ഭീഷണി. ക്രൈംബ്രഞ്ച് റിപ്പോര്‍ട്ട് പലരും ചേര്‍ന്ന് നടത്തിയ ആസൂത്രിതമാണെന്ന് കായിക ഡയറക്ടര്‍ക്ക് പ്രദീപ് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു. ഭക്ഷ്യ വിഷബാധ തുടര്‍ച്ചയായതോടെ പ്രിന്‍സിപ്പലിന് പലതവണ സ്ഥലംമാറ്റം നല്‍കിയതായും പറയപ്പെടുന്നു. സ്പെഷ്യല്‍ ബ്രഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപിനെ സ്ഥലം മാറ്റിയത്.
കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കാണ് സ്ഥാലം മാറ്റിയിരിക്കുന്നത്. സ്‌കൂളിലെ ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ തന്നെ മായം ചേര്‍ക്കുന്നതായി സംശയമുണ്ടെന്നും ഭക്ഷ്യവിഷബാധയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. സ്‌കൂളിലെ ഭക്ഷണത്തില്‍ കുട്ടികളെ കൊണ്ട് തന്നെ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നെന്ന സംശയവും സ്പെഷ്യല്‍ ബ്രാഞ്ച് പ്രകടിപ്പിച്ചിരുന്നു. വിഷബാധയുണ്ടായി നിമിഷങ്ങള്‍ക്കകം ഭക്ഷണം നശിപ്പിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വെള്ളം മാത്രമാണ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയയ്ക്കാനായത്. പിരിച്ചുവിട്ട ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപില്‍ നിന്ന് അടുത്തദിവസം മൊഴിയെടുക്കും. ഹോസ്റ്റലില്‍ നൂറിലേറെ കുട്ടികളുണ്ടെങ്കിലും മുപ്പതോളം പേര്‍ക്കേ ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വിഭാഗം കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നതും കൂടുതല്‍ സംശയകരമാണെന്ന് പൊലീസ് പറയുന്നു. പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, പി.ടി.എ, മാനേജ്മെന്റ്, ജീവനക്കാര്‍ എന്നിവരെല്ലാം തമ്മില്‍ ചേരിതിരിവുണ്ട്. ഇതിനെത്തുടര്‍ന്ന് പതിനഞ്ച്
ഹോസ്റ്റല്‍ ജീവനക്കാരെ പിരിച്ചുവിട്ടു.

0Shares