പശുവിനെ മേയ്ക്കാൻ പോയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ KSEBക്ക് എതിരെ കാസർകോട് വ്യാപക പ്രതിഷേധം; അപകട മരണത്തിൽ വലിയ ദുഃഖത്തിലാണ് നാടും നാട്ടുകാരും

You are currently viewing പശുവിനെ മേയ്ക്കാൻ പോയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ KSEBക്ക് എതിരെ കാസർകോട് വ്യാപക പ്രതിഷേധം; അപകട മരണത്തിൽ വലിയ ദുഃഖത്തിലാണ് നാടും നാട്ടുകാരും

കാസർകോട്: ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ച സംഭവം നാടിനെ ദുഃഖത്തിലാക്കി. പശുവിനെ മേയ്ക്കാൻ പോയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ KSEBക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്. കാസർകോട് കോളിയടുക്കം വയലാംകുഴി പച്ചിലങ്കരയിലെ കുഞ്ഞുണ്ടൻ നായരാണ് ദാരുണമായി തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്. 75 വയസ്സായിരുന്നു പ്രായം. സാധാരണ പോലെ പശുവിനെ മേയ്ക്കാനായി വീടിനടുത്തുള്ള വയലിലേക്ക് പോയതായിരുന്നു കുഞ്ഞുണ്ടൻ നായർ. ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ മകൻ അച്ഛനെ അന്വേഷിച്ച് വയലിലേക്ക് ചെന്നു. അപ്പോഴാണ് പൊട്ടിവീണ വൈദ്യുതി ലൈനും തൊട്ടടുത്തായി ഷോക്കേറ്റ് പിതാവിനെയും കാണുന്നത്. ഉടൻ തന്നെ KSEB യെ അറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. പിന്നീടാണ് പിതാവിനെ ആശുപത്രിയിലെത്തിക്കാനായത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പശുവും ഷോക്കേറ്റ് ചത്ത നിലയിലാണ്. മരണവിവരമറിഞ്ഞ് നിരവധിപേരാണ് സംഭവസ്ഥലത്തും ആശുപത്രിയിലും വീട്ടിലും എത്തിയിട്ടുണ്ട്. KSEBക്ക് എതിരെ നാട്ടുകാരിൽ അമർഷം പുകയുകയാണ്. അപകടമരണത്തിൽ വലിയ ദുഃഖത്തിലാണ് നാടും നാട്ടുകാരും.

0Shares