ഹിസ്‌താര പ്രീമിയം ജ്വല്ലറി എക്സിബിഷൻ കാസറഗോഡ് സിറ്റി ഗോൾഡിൽ ആരംഭിച്ചു; വ്യവസായി പി.കെ ഹനീഫ ഉദ്‌ഘാടനം ചെയ്തു

You are currently viewing ഹിസ്‌താര പ്രീമിയം ജ്വല്ലറി എക്സിബിഷൻ കാസറഗോഡ് സിറ്റി ഗോൾഡിൽ ആരംഭിച്ചു; വ്യവസായി പി.കെ ഹനീഫ ഉദ്‌ഘാടനം ചെയ്തു

കാസർകോട്: കാസറഗോഡിൻ്റെ സ്വന്തം ജനകീയ ബ്രാൻഡായ CITYGOLD GROUP ൻ്റെ ഹിസ്‌താര പ്രീമിയം ജ്വല്ലറി എക്സിബിഷൻ കാസറഗോഡ് സിറ്റി ഗോൾഡിൽ ആരംഭിച്ചു. (HISTARA PREMIUM JEWELLERY EXIBITION)
വ്യവസായി പി.കെ ഹനീഫ (SAS ഗ്രൂപ്പ് ചെയർമാൻ) ഉദ്‌ഘാടനം ചെയ്തു. ഏറ്റവും പുതിയ കലക്ഷനിലുള്ള വിവിധതരം പ്രീമിയം ആഭരണങ്ങളുടെ വലിയ ശേഖരം തന്നെ സിറ്റി ഗോൾഡ് എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. പ്രീമിയം ആഭരണങ്ങളുടെ പ്രദർശനം ഫാത്തിമ സമഹ, ആയിഷ വിദ്യാനഗർ, ഷകീല ഇബ്രാഹിം, റമീല അഷ്‌റഫ് മഹ, തഹനീയ നജീബ് തുടങ്ങിയവർ നിർവഹിച്ചു.

ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന എക്സിബിഷനാണെന്നും ലോകോത്തര നിലവാരമുള്ള പ്രീമിയം സ്വർണാഭരണങ്ങൾക്ക് പുറമേ ഡയമണ്ട് ആഭരണങ്ങളിലെ ഏറ്റവും പുതിയ കളക്ഷനുകളുടെ ഒരു വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. HISTARA SHOW CASE എന്ന പേരിൽ ആരംഭിച്ച ഈ എക്സിബിഷൻ വരും വർഷങ്ങളിലും ഇതേപേരിൽ തുടരാനാണ് ആഗ്രഹമെന്നും സിറ്റി ഗോൾഡ് ഗ്രൂപ്പ് അറിയിച്ചു. ചടങ്ങിൽ സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കരിം കോളിയാട്, ഡയറക്ടർമാരായ നൗഷാദ് ചൂരി, ഇർഷാദ് കോളിയാട്, ദിൽഷാദ് കോളിയാട്, ക്ലസ്റ്റർ മാനേജർ തംജീദ് അടുക്കത്ത്ബയൽ, ബ്രാഞ്ച് മാനേജർ ജുനൈദ് അടുക്കത്ത് ബയൽ തുടങ്ങിയവരും നിരവധി ഉപഭോക്താക്കളും ജീവനക്കാരും സംബന്ധിച്ചു.

0Shares