കാസർഗോഡ് റെയിഞ്ച് സിറാത്തുൽ മുസ്തഖീം സംഘടിപ്പിച്ചു; റെയ്ഞ്ച് തല ആശയ വിശദീകരണ പരിപാടി നടത്തിയത് നെല്ലിക്കുന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing കാസർഗോഡ് റെയിഞ്ച് സിറാത്തുൽ മുസ്തഖീം സംഘടിപ്പിച്ചു; റെയ്ഞ്ച് തല ആശയ വിശദീകരണ പരിപാടി നടത്തിയത് നെല്ലിക്കുന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ

നെല്ലിക്കുന്ന്: കാസർഗോഡ് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് തല ആശയ വിശദീകരണം പരിപാടി സംഘടിപ്പിച്ചു. സിറാത്തുൽ മുസ്തഖീം എന്ന പേരിൽ നെല്ലിക്കുന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസയിലായിരുന്നു പരിപാടി. നെല്ലിക്കുന്ന് ഖത്തീബ് ഉസ്താദ് അബ്ദുറഹ്മാൻ മദനി ഉൽഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡണ്ട് അബ്ദുറഹ്മാൻ അൻസ്വരീ അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഖുത്വബ ജില്ലാ വർക്കിംഗ് സെക്രട്ടറി അലി അക്ബർ ബാഖവി തനിയാപുരം വിഷയാവതരണം നടത്തി. ജമാഅത്ത് സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, മാനേജ്മെന്റ് ജില്ലാ സെക്രട്ടറി മുനീർ ബിസ്മില്ല, റെയ്ഞ്ച് മാനേജ്മെൻറ് ട്രഷറർ മുനീർ എറിയാൻ, റെയിഞ്ച് വൈസ് പ്രസിഡണ്ട് നൗഷാദ് ഹനീഫി, കൗൺസിലർ അബ്ദുറഹ്മാൻ, മഹല്ല് സെക്രട്ടറി ഫൈസൽ മാഷ്, മഹ്റൂഫ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. റെയിഞ്ച് സെക്രട്ടറി ഹനീഫ് ദാരിമി ആമുഖ ഭാഷണം നടത്തി, ചെയർമാൻ മൻസൂർ ശാഫി നന്ദി പറഞ്ഞു. നിരവധിപേർ സംബന്ധിച്ചു.

0Shares