Categories
Kerala local news

കുന്നുപാറ, മാക്കി, പൊടിപ്പള്ളം റോഡ് മക്കാഡം ടാർ ചെയ്യണം; സി.പി.എം രാവണീശ്വരം ലോക്കൽ സമ്മേളനത്തിൽ ആവശ്യം

രാവണീശ്വരം(കാഞ്ഞങ്ങാട്): കുന്നുപാറ, മാക്കി, പൊടിപ്പുള്ളം റോഡ് മെക്കാഡം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.എം രാവണീശ്വരം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മുതിർന്ന പാർട്ടി അംഗം പി.കെ. ബാലൻ പതാക ഉയർത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി. കളരിക്കാൽ ഓഡിറ്റോറിയത്തിലെ ആണ്ടി നഗറിൽ വച്ച് നടന്ന സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. ബേബി, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. പൊക്ലൻ, കെ.വി രാഘവൻ, എം.രാഘവൻ, എ.കൃഷ്ണൻ, ടി.വി. കരിയൻ, കെ.സബീഷ്, ദേവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എം.വിവേക് രക്തസാക്ഷി പ്രമേയവും വി.നാരായണൻ അനുശോചന പ്രമേയവും കെ. രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

പി.എ. ശകുന്തള, ഒ.മോഹനൻ, ടി. ദീപുരാജ്, രാജൻ എന്നിവർ അടങ്ങിയ പ്രസിഡിയവും കെ.രാജേന്ദ്രൻ, കെ.ശശി, എം.ജി. പുഷ്പ എന്നിവർ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും ടി.ശശിധരൻ കൺവീനറായി, സി. രവി, തങ്കമണി, ഏ. ഗംഗാധരൻ, കെ.വി. കമലാക്ഷി എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും എം.ജി. പുഷ്പ കൺവീനറായി. എം. സുനിത, പി. പ്രകാശൻ, ജിതിൻ, രതീഷ് വെള്ളംതട്ട എന്നിവരടങ്ങിയ മിനുട്ട്സ് കമ്മിറ്റിയും പി. കെ. ബാലൻ, സുരേഷ് പൊടിപള്ളം, കെ. വി. ബാലകൃഷ്ണൻ, സനൽകുമാർ. പി എന്നിവരടങ്ങിയ രജിസ്ട്രേഷൻ കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംഘാടക സമിതി ചെയർമാൻ പി. ദാമോദരൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതു സമ്മേളനം ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *