
കാസർകോട്: കാസനോവ കാസർകോടും കിഷോർ കുമാർ ഫാൻസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ റാഫി, കിഷോർ – മുകേഷ് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു. ചടങ്ങ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കാസനോവ ചെയർമാൻ സമീർ കാസനോവ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം കെ എം ഹനീഫ മുഖ്യാതിഥിയായി. ഹംസു കണ്ടത്തിൽ സ്വാഗതം പറഞ്ഞു. കാസർകോട് സൈൽടാക്സ് കമ്മീഷണർ ജയരാജിന് കിഷോർ കുമാർ ഫാൻസ് അസോസിയേഷൻ്റെ മെമ്പർഷിപ്പ് കൈമാറി. പുലിക്കുന്ന് അസീസ്, പി.എസ് ഹമീദ്, കാസർകോട് ചിന്ന, ഹസ്സൻഭായ് എന്നിവരെ ആദരിച്ചു. ഗായകരായ ഹനീഫ് മംഗ്ലൂർ, ഖാലിദ് അഖ്ത്തർ മംഗ്ലൂർ, സമീർ കാസനോവ, ആയിഷ ഇസ്മായിൽ, മുരളി കാമത്ത്, ഡോ.ഷംസുദ്ധീൻ കുരിക്കൾ, നിഷാദ് കാസർകോട്, ബി.എസ് റാഫി, നൗഷാദ് ബായിക്കര തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
