Categories
കാസർകോട്ടെ ചൂരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ചു; രണ്ട് പേർ പിടിയിൽ
Trending News





കാസർകോട്: പഴയ ചുരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ച് സംഘർഷത്തിന് ശ്രമിച്ച രണ്ട് പേരേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേർക്കെതിരേ കാസർകോട് പോലീസ് കേസെടുത്തു. കഴിഞ ദിവസം രാത്രി 12.30 ഓടെയാണ് സംഭവം. റിയാസ് മൗലവിലുടെ കൊലപാതകം നടന്ന അതെ പ്രദേശത്താണ് വീണ്ടും കലാപത്തിന് ശ്രമിച്ചത്. റോഡിലുടനീളം മദ്യകുപ്പികൾ വലിച്ചെറിഞ്ഞും പൊട്ടിച്ചുമാണ് സംഘം ബഹളംവെച്ചത്. നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയാണ് രണ്ട് പേരേ കസ്റ്റഡിയിൽ എടുത്തത്. സംഘം ഒരു വിഭാഗത്തിന് നേരേ പ്രകോപനപരമായി തെറി വിളിച്ചതായും കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തേ തുടർന്ന് ചൂരി പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read

Sorry, there was a YouTube error.