Categories
കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ സുവർണ ജൂബിലി ആഘോഷം; വിളംബര ജാഥ പുലിക്കുന്നിൽ നിന്ന്
Trending News





കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷം ജനുവരിയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളോടെ സമാപിക്കും. ജനുവരി ഒമ്പതിന് സമാപന വിളംബര ജാഥ പുലിക്കുന്നിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി സ്ക്കുൾ പരിസരത്ത് സമാപിക്കും. പത്തിന് രാത്രി ജില്ലാ തല ഒപ്പന, തിരുവാതിര മൽസരങ്ങൾ സമാപന ദിവസമായ പതിനൊന്നിന് അധ്യാപക സംഗമം, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിക്കും. ചടങ്ങിൽ മന്ത്രിമാർ എം.പിമാർ എം.എൽ.എമാർ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരെ സംബന്ധിപ്പിക്കുവാനും സ്ക്കൂളിൽ ചേർന്ന വിവിധ സബ് കമ്മിറ്റികളുടെയും അധ്യാപക രക്ഷാകർത്ത കമ്മിറ്റികളുടെയും യോഗം തീരുമാനിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. കെ.എം ഹനീഫ് ഉദ്ഘാടനം ചെയ്തു. സാബിറ എവറസ്റ്റ്, ഹസൈനാർ തളങ്കര, ഷാഫി തെരുവത്ത്, മുജീബ്, നുസൈബ, സുബൈർ പടപ്പ്, ഭാവന, അൻവർ, കെ ഹമീദ്, പി ശരത്ത്, സിയാദ്, എ എം ഇസ്മായിൽ, ഖദീജത്ത്, സാക്കിയ തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പൽ എം രാജീവൻ സ്വാഗതവും പ്രധാനധ്യാപിക സവിത ടീച്ചർ നന്ദിയും പറഞ്ഞു.
Also Read


Sorry, there was a YouTube error.