Categories
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ വടംവലി മത്സരം; മടിക്കൈ, പള്ളിക്കര പഞ്ചായത്ത് ജേതാക്കൾ
Trending News





കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ വടംവലി മത്സരം സമാപിച്ചു. പുല്ലൂർ എ.കെ.ജി ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മടിക്കൈ, പുല്ലൂർ- പെരിയ, പള്ളിക്കര പഞ്ചായത്തുകൾ മാറ്റുരച്ചു. മടിക്കൈ പഞ്ചായത്ത് ഒന്നാം സ്ഥാനവും പുല്ലൂർ- പെരിയ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. വനിത വിഭാഗത്തിൽ അജാനൂർ, മടിക്കൈ, പള്ളിക്കര, പുല്ലൂർ- പെരിയ പഞ്ചായത്തുകൾ മത്സരിച്ചതിൽ പള്ളിക്കര പഞ്ചായത്ത് ഒന്നാം സ്ഥാനവും പുല്ലൂർ- പെരിയ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സമാപന പരിപാടിയിൽ വച്ച് വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.ജി. പുഷ്പ,എ. ദാമോദരൻ, ബി.ഡി.ഒ, എസ്.ഹരികൃഷ്ണൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയിന്റ് ബി.ഡി.ഒ അനീഷ്, പുല്ലൂർ പെരിയ പഞ്ചായത്ത് വി.ഇ.ഒ പീതാംബരൻ പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർമാരായ എം.വി. നാരായണൻ, പി.പ്രീതി, എ.കെ.ജി ക്ലബ്ബ് പ്രതിനിധികളായ എ. കൃഷ്ണൻ, അരുൺ എന്നിവർ സംസാരിച്ചു.
Also Read


Sorry, there was a YouTube error.