Categories
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു
Trending News





തൃക്കരിപ്പൂർ(കാസർകോട്): ജനകീയ ആസൂത്രണ പദ്ധതി 2024-25 വർഷത്തിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു. പദ്ധതി പ്രകാരം 75% സബ്സിഡി നിരക്കിൽ കുറ്റി കുരുമുളക് തൈ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി കെ ബാവ നിർവഹിച്ചു. ഒരു വീട്ടിലേക്കാവശ്യമായ കുരുമുളക് വീട്ടിൽ തന്നെ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാൾക്ക് 2 എണ്ണം കുറ്റികുരുമുളകുകളാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ എം ആനന്ദവല്ലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാഷിം എ.കെ ഉളിയം, വാർഡ് മെമ്പർ സുധീഷ് എൻ, കൃഷി ഓഫീസർ രജീന എ, അസിസ്റ്റൻറ് കൃഷി ഓഫീസർ സതീശൻ പി എന്നിവർ സംസാരിച്ചു.
Also Read

Sorry, there was a YouTube error.