Trending News





കാസർകോട്: ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത സേവനങ്ങൾ നടത്തിവരുന്ന മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസർകോട് സി.എച്ച് സെന്റർ നിർദ്ധന രോഗികൾക്കായി ഒരുക്കിയ സൗജന്യ ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനം വിൻടെച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ച് നടന്നു. പ്രൗഡമായ ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. നമുക്ക് ചുറ്റും വൃക്ക രോഗികൾ വർദ്ധിച്ചുവരുമ്പോൾ ചികിത്സാ ചിലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ് ഈ സാഹചര്യത്തിലാണ് ഒൻപത് മിഷനോട് കൂടിയുള്ള ഡയാലിസിസ് യൂണിറ്റിന് ആദ്യഘട്ടമെന്ന നിലയിൽ തുടക്കം കുറിക്കുന്നത്. അർഹതപ്പെട്ട നിർദ്ധരരായ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് ചെയ്ത് കൊടുക്കുന്നത്.
ഉൽഘാടന ചടങ്ങിൽ സി.എച്ച് സെന്റർ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി, നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ എം.എൽ.എ, ജില്ലാ പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, വി.കെ.പി ഹമീദലി, ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി, സി.എച്ച് സെന്റർ വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം സിറ്റിഗോൾഡ്, ട്രഷറർ എൻ.എ അബൂബക്കർ ഹാജി, മുഖ്യരക്ഷാധികാരി യഹ്‌യ തളങ്കര, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ഗൾഫ് കമ്മിറ്റി കോർഡിനേറ്റർ ഖാദർ ചെങ്കള, വിൻടെച്ച് ഹോസ്പിറ്റൽ എം.ഡി ഡോ. ഫവാസ്, സി.എച്ച് സെന്റർ കോർഡിനേറ്റർ അഷ്റഫ് എടനീർ പ്രസംഗിച്ചു.
Also Read

മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ.എൻ.എ ഖാലിദ്, എം അബ്ബാസ്, എ.ബി.ഷാഫി, മൂസാബി ചെർക്കള, അബ്ദുല്ലക്കുഞ്ഞി ചെർക്കള, ടി.സി.എ റഹ്മാൻ, ഹാരിസ് ചൂരി, മണ്ഡലം പ്രസിഡൻറ്- സെക്രട്ടറിമാരായ അസീസ് മരിക്കെ, കല്ലട്ര അബ്ദുൾ ഖാദർ, ബഷീർ വെള്ളിക്കോത്ത്, ടി.എം ഇഖ്ബാൽ, എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, ആശുപത്രി മെഡിക്കൽ ഡയരക്ടർ ഡോ. ഡാനിഷ്, സി.എച്ച് സെൻ്റർ മാനേജിംഗ് കമ്മിറ്റി മെമ്പർ അൻവർ ചേരങ്കൈ, കെ.പി മുഹമ്മദ് അഷ്റഫ്, അസീസ് കളത്തൂർ, സഹീർ ആസിഫ്, ഇർഷാദ് മൊഗ്രാൽ, സയ്യിദ് താഹ തങ്ങൾ, സവാദ് അംഗഡിമുഗർ, ഷരീഫ് കൊടവഞ്ചി എ.അഹ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, ഷാഹിന സലീം, എ.പി ഉമ്മർ, ലുക്മാൻ തളങ്കര, ഷാഫി പാറക്കെട്ട, ഖാളി മുഹമ്മദ്, സി.മുഹമ്മദ് കുഞ്ഞി, ഇ.അബൂബക്കർ, രാജു കൃഷ്ണൻ, ഹനീഫ അരമന, ബീഫാത്തിമ ഇബ്രാഹിം, ഹസൈനാർ ബീജന്തടുക്ക, കബീർ ചെങ്കള, ഹാരിസ് എരിയാൽ തുടങ്ങിയവരും മറ്റു പഞ്ചായത്ത് – വാർഡ് തല പ്രതിനിധികളുമടക്കം നിരവധിപേർ സംബന്ധിച്ചു.


Sorry, there was a YouTube error.