Categories
ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക്; ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് നിർമ്മാണം
Trending News





തൃശൂർ: മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിൻ്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു. സിനിമയില്‍ നിന്നുള്ള ലാഭത്തിൻ്റെ ഒരു പങ്ക് മുണ്ടക്കൈ ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിരവധി തിരക്കഥകള്‍ ഇതിനോടകം തന്നെ സിനിമകള്‍ക്ക് വേണ്ടി ‘ബോചെ സിനിമാനിയ’ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ മേഖലയില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്ന സിനിമകള്‍ എല്ലാ സിനിമാപ്രേമികള്‍ക്കും പ്രതീക്ഷിക്കാമെന്ന് തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബോചെ അറിയിച്ചു.
Also Read

Sorry, there was a YouTube error.