ദുരന്ത ഭൂമിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനും സുമനസുകൾ രംഗത്ത്; കേരളമേ നമ്മൾ ഒറ്റക്കെട്ടാണ്; മാതൃകയാണ് ഈ ഇടുക്കി സ്വദേശിനി

  • Post category:news
  • Reading time:1 min read
You are currently viewing ദുരന്ത ഭൂമിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനും സുമനസുകൾ രംഗത്ത്; കേരളമേ നമ്മൾ ഒറ്റക്കെട്ടാണ്; മാതൃകയാണ് ഈ ഇടുക്കി സ്വദേശിനി

വയനാട്: ദുരന്ത ഭൂമിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഇടുക്കി സ്വദേശി രംഗത്ത്. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ ഭാര്യയും രണ്ട് മക്കളുമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. സജിയുടെ ഭാര്യ മുലപ്പാൽ നൽകാൻ സ്വയം സന്നദ്ധത അറിയിക്കുകയായിരിന്നു. അത് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ഉടൻ വയനാട് എത്താൻ നിർദേശം നൽകി. അതോടെ നാല് മാസം പ്രായമുള്ള ഒരു കുഞ്ഞടക്കം രണ്ട് മക്കളെയും കൂട്ടി സജിയും ഭാര്യയും വയനാട്ടേക്ക് തിരിച്ചത്.

മുലപ്പാൽ നൽകാൻ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി അറിയിക്കുകയായിരുന്നു. ‘ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ പിന്തുണ ലഭിച്ചു’- അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു.

0Shares