Categories
ഹിമാചലിൽ മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി; നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു; ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്
Trending News





ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തിൽ നിരവധിപേരെ പേരെ കാണാതായി. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായാണ് വിവരം. ഷിംലയിൽ മാത്രം 36 പേരെ കാണാതായതായി വിവരമുണ്ട്. മണ്ടിയിൽ എട്ട് പേരെയും കാണാതായെന്നാണ് വിവരം. പ്രദേശത്ത് റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണെന്ന് സംസ്ഥാനത്തെ മന്ത്രി ജഗത് സിംഗ് നേഗി അറിയിച്ചു. കേദാർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധി തീർത്ഥാടകർ കുടുങ്ങി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. വടക്കേ ഇന്ത്യയിലും ദില്ലയിലും മഴക്കെടുതി തുടരുകയാണ്.
Also Read

Sorry, there was a YouTube error.